മ​ദ്യ​ല​ഹ​രി​യി​ൽ എസ്ഐയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച യു​വാ​ക്ക​ൾ പി​ടി​യി​ൽ

01:25 AM Apr 06, 2017 | Deepika.com
പ​റ​വൂ​ർ: മദ്യലഹരിയിൽ പ​റ​വൂ​ർ ട്രാ​ഫി​ക് എ​സ്ഐ​യെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ഞ്ഞി​ത്തൈ സ്വ​ദേ​ശി​ക​ളാ​യ കാ​പ്പു​ങ്ങ​ൽ മി​ഥു​ൻ, പ​തി​യാ​പ​റ​ന്പി​ൽ ബോ​ബ​ൻ, നെ​ടി​യാ​റ അ​ജീ​ഷ്, ന​ന്തി​കു​ള​ങ്ങ​ര ത​ച്ച​ങ്ങാ​ട്ട് റെ​മി​ൻ, ക​ല്ല​റ​ക്ക​ൽ കി​ര​ണ്‍ എ​ന്നി​വ​രെ​യാ​ണ് ട്രാ​ഫി​ക് എ​സ്ഐ ടി.​ബി. മു​ര​ളി, പ​റ​വൂ​ർ എ​സ്ഐ ടി.​വി. ഷി​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.
ചേ​ന്ദ​മം​ഗ​ലം ജം​ഗ്ഷ​നി​ൽ ക​ഴി​ഞ്ഞ​ദി​വ​സം വൈ​കി​ട്ടാ​ണ് സം​ഭ​വം. കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന് പി​ന്നി​ൽ യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കു​ക​ളി​ലൊ​ന്നി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞ് അ​പ​ക​ടം ഉ​ണ്ടാ​യ​ത് ക​ാ​റു​കാ​ര​ന്‍റെ അ​ശ്ര​ദ്ധ​യാ​ണെ​ന്ന് ആ​രോ​പി​ച്ച് യു​വാ​ക്ക​ൾ കാ​ർ ത​ട​ഞ്ഞ് അ​തി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.
സം​ഭ​വ​സ്ഥ​ല​ത്ത് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഹോം ​ഗാ​ർ​ഡ് എം.​ജെ. തോ​മ​സ് യു​വാ​ക്ക​ളെ പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. തു​ട​ർ​ന്ന് ട്രാ​ഫി​ക് എ​സ്ഐ ടി.​ബി. മു​ര​ളി സ്ഥ​ല​ത്ത് എ​ത്തി യു​വാ​ക്ക​ളെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ മി​ഥു​ൻ കൈ​യേ​റ്റം ചെ​യ്യാ​നും ഹെ​ൽ​മ​റ്റ് ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കാ​നും ശ്ര​മി​ച്ചുവത്രെ. യു​വാ​ക്ക​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.