’നന്മ ​ജീ​വി​ക​ൾ പാ​ർ​ക്കു​ന്ന ഇ​ടം’ പ്ര​കാ​ശ​നം ചെ​യ്തു

01:18 AM Apr 06, 2017 | Deepika.com
പിലി​ക്കോ​ട്: നന്മ ​ജീ​വി​ക​ൾ പാ​ർ​ക്കു​ന്ന ന​വ​ലോ​കം പി​റ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​ക​ൾ പ​ങ്കു​വ​യ്ക്കു​ന്ന ര​ഞ്ജി​ത്ത് ഓ​രി​യു​ടെ ’നന്മ​ജീ​വി​ക​ൾ പാ​ർ​ക്കു​ന്ന ഇ​ടം’ എ​ന്ന ക​വി​താ സ​മാ​ഹാ​രം പ്ര​കാ​ശ​നം ചെ​യ്തു. മ​ല​പ്പു​റം ക്ലാ​രി ഗ​വ. യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ ര​ഞ്ജി​ത്തി​ന്‍റെ ആ​ദ്യ ക​വി​താ​സ​മാ​ഹാ​ര​മാ​ണി​ത്.
ചെ​റു​വ​ത്തൂ​രി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​രി​വെ​ള്ളൂ​ർ മു​ര​ളി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഡോ.​വി.​പി.​പി. മു​സ്ത​ഫ ഏ​റ്റു​വാ​ങ്ങി. സി.​എം. വി​ന​യ​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​വി. സ​ന്തോ​ഷ് കു​മാ​ർ പു​സ്ത​ക പ​രി​ച​യം ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ മ​ണി​യ​റ, വാ​സു ചോ​റോ​ട്, ഡോ.​പി.​വി. കൃ​ഷ്ണ​കു​മാ​ർ, എം.​വി. ഓ​മ​ന, ജ​യ​റാം പ്ര​കാ​ശ്, സി.​വി. രാ​ജ​ൻ, കെ.​കെ. നാ​യ​ർ, സു​ഗു​ണ​ൻ ഓ​രി, ജ​യ​ച​ന്ദ്ര​ൻ കു​ട്ട​മ​ത്ത്, ജ​യ​ദേ​വ​ൻ ക​രി​വെ​ള്ളൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം, ഓ​രി വ​ള്ള​ത്തോ​ൾ വാ​യ​ന​ശാ​ല ആ​ന്‍റ് ഗ്ര​ന്ഥാ​ല​യം, യം​ഗ് മെ​ൻ​സ് ആ​ർ​ട്സ് ആ​ന്‍ഡ് സ്പോ​ർ​ട്സ് ക്ല​ബ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.