നി​ത്യാ​ന​ന്ദ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ ടെ​ക് ഫെ​സ്റ്റ് നാ​ളെ

01:17 AM Apr 06, 2017 | Deepika.com
കാ​ഞ്ഞ​ങ്ങാ​ട്: സ​ദ്ഗു​രു സ്വാ​മി നി​ത്യാ​ന​ന്ദ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ലെ സി​വി​ൽ എ​ൻ​ജി​നിയ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ കോ​ള​ജ് കാ​ന്പ​സി​ൽ ടെ​ക്ഫ​സ്റ്റ് ന​ട​ക്കും. ഫെ​സ്റ്റി​ൽ ടെ​ക്ക്നി​ക്ക​ൽ, നോ​ണ്‍​ടെ​ക്നി​ക്ക​ൽ ക​ൾ​ച്ച​റ​ൽ മ​ത്സ​ര​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഫെ​സ്്റ്റി​ൽ ആ​ർ​ട്സ് ആ​ന്‍ഡ് സ​യ​ൻ​സ് കോ​ള​ജ് സാ​ങ്കേ​തി​ക സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. രാ​വി​ലെ 10 ന് ​എ​ഡി​എം കെ.​അം​ബു​ജാ​ക്ഷ​ൻ ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
പി​ഡ​ബ്ല്യു​ഡി ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ള​ർ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ സ​ജി​ത് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ഫെ​സ്റ്റി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​ നേരെ നടക്കുന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്കെതി​രാ​യി എ​ൻ​ജി​നിയ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ ന​ഗ​ര​ത്തി​ൽ റാ​ലി​യും ഹൊ​സ്ദു​ർ​ഗ് മാ​ന്തോ​പ്പ് മൈ​താ​നി​യി​ൽ ചി​ത്ര ര​ച​ന​യും സം​ഘ​ടി​പ്പി​ച്ചു. ആ​ർ​ഡി​ഒ ഡോ.​പി.​കെ.​ജ​യ​ശ്രീ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​വി​ൽ എ​ൻ​ജി​നിയ​റിം​ഗ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. കെ.​കെ.​രാ​ഹു​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യ ശ്രാ​വ​ണ്‍, റൈ​ന, ഗോ​കു​ൽ, അ​ൽ​ത്താ​ഹ്, നി​ഥി​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.