40-ാം വെള്ളി കുരിശിന്റെ വഴി പദയാത്ര നാളെ
01:10 AM Apr 06, 2017 | Deepika.com
ചെന്പേരി: അന്പത് നോന്പിലെ നാൽപതാം വെള്ളി ആചരണത്തിന്റെ ഭാഗമായി ചെന്പേരി ലൂർദ്മാതാ ഫൊറോന ദേവാലയ ഇടവകയിൽ സംഘടിപ്പിക്കുന്ന ദീർഘദൂര കുരിശിന്റെ വഴി പദയാത്ര നാളെ നടക്കും. രാവിലെ എട്ടിന് ദേവാലയ അങ്കണത്തിൽ നിന്നാരംഭിച്ച് പയറ്റുചാൽ, വളയംകുണ്ട്, കരിവെള്ളേരി വഴി വലിയപറന്പ്, മണ്ണംകുണ്ട്, പുറഞ്ഞാൺ എന്നിവിടങ്ങളിലെ കപ്പേളകളിലൂടെ ചുറ്റി അന്പഴത്തുംചാൽ മല വഴി 25 കിലോമീറ്റർ ദൂരം പിന്നിടുന്ന പദയാത്ര വൈകുന്നേരം അഞ്ചിന് ചെന്പേരി ടൗൺ കപ്പേളയിൽ സമാപിക്കും.