കാ​റ്റി​ൽ ക​ന​ത്തനാ​ശം

01:08 AM Apr 06, 2017 | Deepika.com
കേളകം: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും മ​ല​യോ​ര​ത്ത് വ്യാ​പ​ക കൃ​ഷി​നാ​ശം.
കു​ണ്ടേ​രി, ക​ണി​ച്ചാ​ർ, കൊ​ള​ക്കാ​ട് മേ​ഖ​ല​ക​ളി​ലാ​ണ് വ്യാ​പ​ക​മാ​യ കൃ​ഷി നാ​ശ​മു​ണ്ടാ​യ​ത്. തു​ണ്ടി​യി​ൽ സ്ക​റി​യു​ടെ വീ​ടി​നു മു​ക​ളി​ൽ മ​ര​മൊ​ടി​ഞ്ഞു വീ​ണ് വീ​ടി​നു നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.
വി​ല​ങ്ങു​പാ​റ ജോ​സ്, ഷി​ന്‍റോ, സെ​ബാ​സ്റ്റ്യ​ൻ, ക​ള​പ്പു​ര​യ്ക്ക​ൽ സേ​വ്യ​ർ, സ​ജി എ​ന്നി​വ​രു​ടെ റ​ബ​ർ, വാ​ഴ, ക​ശു​മാ​വ് എ​ന്നി​വ കാ​റ്റി​ൽ ന​ശി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി ത​ക​രാ​റി​ലാ​യ വൈ​ദ്യു​തി ബ​ന്ധം ബു​ധ​നാ​ഴ്ച രാ​വി​ലെ മാ​ത്ര​മാ​ണ് പു​നഃ​സ്ഥാ​പി​ക്കാ​നാ​യ​ത്. വോ​ൾ​ട്ടേ​ജ് ക്ഷാ​മം പ​രി​ഹ​രി​ക്കാ​നു​മാ​യി​ട്ടി​ല്ല.