പയ്യന്നൂർ: കുന്നരുവിലെ സിപിഎം പ്രവര്‍ത്തകനായ സി.വി.ധനരാജ് വധവുമായി ബന്ധപ്പെട്ട് കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂര്‍ സിഐ എം.പി. ആസാദാണ് പയ്യന്നൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ധനരാജ് വധത്തില്‍ 20 പേരെ പ്രതിചേര്‍ത്തുള്ള കുറ്റപത്രമാണ് നല്‍കിയത്. ഇതില്‍ 17 പേര് നേരത്തെ അറസ്റ്റിലായിരുന്നു.മൂന്ന് പേരെ പിടികൂടാനുണ്ട്. കഴിഞ്ഞവര്‍ഷം ജൂലൈ 11ന് രാത്രിയിലാണ് ധനരാജ് കൊല്ലപ്പെട്ടത്. മാരകായുധങ്ങളുമായി ധനരാജിനെ പിന്തുടര്ന്നെത്തിയ സംഘമാണ് വീട്ടില്‍ കുടുംബാംഗങ്ങളുടെ മുന്നിലിട്ട് തലങ്ങും വിലങ്ങും വെട്ടിയത്. ഈ സംഭവത്തെ തുടര്‍ന്ന് പയ്യന്നൂരിലെ ഓട്ടോ ഡ്രൈവറും ബിഎംഎസ് പ്രവര്‍ത്തകനുമായ അന്നൂരിലെ സി.കെ.രാമചന്ദ്രനും സമാനമായ രീതിയില്‍ വെട്ടേറ്റ് മരിച്ചിരുന്നു.ഈ സംഭവത്തില്‍ ഒമ്പത് പേര് പ്രതികളായുള്ള കുറ്റപത്രം നേരത്തേ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
20 പ്രതികൾ
01:08 AM Apr 06, 2017 | Deepika.com