വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി മു​ങ്ങി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

01:08 AM Apr 06, 2017 | Deepika.com
ക​ണ്ണൂ​ർ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ മാ​സ​ങ്ങ​ളോ​ളം കൂ​ടെ താ​മ​സി​പ്പി​ച്ച​ശേ​ഷം മു​ങ്ങി​യ യു​വാ​വി​നെ സി​റ്റി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ര​ക്കാ​ർ​ക​ണ്ടി സ്വ​ദേ​ശി​യാ​യ ദീ​പു (31) നെ​യാ​ണ് സി​റ്റി സി​ഐ കെ.​വി. പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ താ​മ​ര​ശേ​രി​യി​ൽ വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. ഉ​രു​വ​ച്ചാ​ൽ സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്. ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ച യു​വ​തി​യെ ആ​റു​മാ​സ​ത്തോ​ളം ദീ​പു വി​വാ​ഹം ക​ഴി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് കൂ​ടെ താ​മ​സി​പ്പി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷം ഇ​യാ​ൾ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യു​വ​തി​യു​ടെ പ​രാ​തി പ്ര​കാ​രം ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.