അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ്: അപേക്ഷ ക്ഷണിച്ചു
01:08 AM Apr 06, 2017 | Deepika.com
കണ്ണൂർ: 2018 ജനുവരിയിൽ നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് ഒന്നാം സെമസ്റ്റർ പരീക്ഷയിൽ പ്രൈവറ്റായി പങ്കെടുക്കുന്നതിന് എസ് സി വി ടി പരീക്ഷ പാസായവർ, വ്യവസായ തൊഴിലാളി വിഭാഗത്തിൽ പെട്ടവർ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ 25 ന് ഉച്ചകഴിഞ്ഞു മൂന്നിനു മുന്പ് കണ്ണൂർ ഗവ. ഐട ഐ പ്രിൻസിപ്പലിന് സമർപ്പിക്കണം. ഫോണ്: 0497 2835183.