പയ്യന്നൂർ: കത്തിക്കുത്തേറ്റു യുവാവിനു പരിക്ക്. തൃക്കരിപ്പൂര്‍ മീലിയാട്ട് തൈച്ചീല് മെട്ടമ്മല്‍ പറയമ്മാനം സ്വദേശി പി.ശ്യാമസുന്ദരനാണു (36)പരിക്കേറ്റത്.
വയറിനു മാരകമായി കുത്തേറ്റ ഇയാളെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കി. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം 2.30 ഓടെയാണ് ഇളമ്പച്ചി തൈച്ചീല്വച്ച് ഇയാള്‍ക്കു കുത്തേറ്റത്. മീലിയാട്ടുള്ള മറ്റൊരു യുവാവുമായുള്ള വാക്കുതര്ക്കത്തിനിടയിലാണു കുത്തേറ്റത്. സംഭവത്തില്‍ മീലിയാട്ട് സ്വദേശിയായ യുവാവിനെ ചന്തേര പോലീസ് കസ്റ്റഡിയിലെടുത്തു.
വാക്കുതർക്കം: കത്തിക്കുത്തില്‍ യുവാവിനു പരിക്ക്
01:08 AM Apr 06, 2017 | Deepika.com