ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തിന് അവകാശവാദവുമായി സഹോദരപുത്രൻ ദീപക് ജയകുമാർ രംഗത്ത്. ജയലളിതയുടെ ഔദ്യോഗിക വസതിയായ പോയസ് ഗാർഡ നിലെ വേദനിലയം ബംഗ്ലാവ് ഉൾപ്പെടുന്ന സ്ഥലം തനിക്കും സഹോദരിക്കുമായാണ് ജയലളിത പകുത്തുനല്‍കാൻ തീരുമാനിച്ചിരുന്നതെന്നും ശശികലയ്ക്കൊപ്പമുണ്ടായിരുന്ന ദീപക് പറഞ്ഞു. ശശികല അണ്ണാ ഡിഎംകെ പാർട്ടിയുടെ ജനറൽസെക്രട്ടറിയായി കാണാൻ ജനങ്ങൾ ആഗ്രഹിക്കുന്നില്ല.
ടി.ടി.വി. ദിനകരനെ പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയാക്കിയതിൽ പാർട്ടി അണികൾ അസന്തുഷ്ടരാണെന്നും ദീപക് പറഞ്ഞു.
ജയലളിതയുടെ സ്വത്തിന് അവകാശവാദവുമായി സഹോദരപുത്രൻ
12:49 AM Feb 25, 2017 | Deepika.com