താനെയിൽ വനിതാധിപത്യം
12:49 AM Feb 25, 2017 | Deepika.com
താനെ: താനെ കോർപറേഷൻ തെരഞ്ഞെടുപ്പിൽ വിജയിച്ചവരിലേറെയും വനിതകൾ. 131 അംഗ കൗൺസിലിൽ 66 സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്തതാണ്. ഇവരെക്കൂടാതെ ആറു വനിതകൾകൂടി ജനറൽ സീറ്റുകളിൽ മത്സരിച്ചു വിജയിച്ചു. ആകെ 72 വനിതകളാണ് നഗരസഭാ ഭരണത്തിനു ചുക്കാൻ പിടിക്കുന്നത്. പുരുഷന്മാരാകട്ടെ 59 പേരും. ശിവസേനയ്ക്കാണു നഗരസഭാ ഭരണം. 25 വർഷമായി ശിവസേന താനെയിൽ ഭരണത്തിലാണ്.