കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ധ​ർ​ണ ന​ട​ത്തി

12:03 AM Apr 06, 2017 | Deepika.com
ഗൂ​ഡ​ല്ലൂ​ർ: കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ക, റേ​ഷ​ന​രി വെ​ട്ടി​ക്കു​റ​ച്ച ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ക, വ​ന്യ​ജീ​വി ശ​ല്യ​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക, വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​ൽ​ക്കു​ന്ന​വ​ർ​ക്കും കൊ​ല്ല​പ്പെ​ടു​ന്ന വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ​ക്കും മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, നെ​ല്ലാ​ക്കോ​ട്ട​യി​ൽ ശ​ല്യം ചെ​യ്യു​ന്ന ക​ടു​വ​യെ കൂ​ടു​വ​ച്ച് പി​ടി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കോൺഗ്രസ് ബസ്‌സ്റ്റാൻഡിന് മുന്നിൽ ധർണ നടത്തി.
ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. മു​ഹ​മ്മ​ദ് ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ർ​ട്ടി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​ശി ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​കു​ഞ്ഞാ​പ്പി നെ​ല്ലാ​ക്കോ​ട്ട, ഗൂ​ഡ​ല്ല​ർ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ഷാ​ജി ചെ​ളി​വ​യ​ൽ, പ​ന്ത​ല്ലൂ​ർ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ. അ​ഷ്റ​ഫ്, ഗൂ​ഡ​ല്ലൂ​ർ ന​ഗ​ര​സ​ഭാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​പ്പ, നെ​ല്ലി​യാ​ളം ന​ഗ​ര​സ​ഭാ പ്ര​സി​ഡ​ന്‍റ് ഗോ​പി​നാ​ഥ​ൻ, കെ.​ഹം​സ, ടി.​കെ. നാ​രാ​യ​ണ​ൻ, രാ​ജേ​ന്ദ്ര​ൻ, ചി​ന്ന​വ​ൻ, മു​ഹ​മ്മ​ദ്റ​ഫി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.