കൽപ്പറ്റ: ജിഷ്ണു പ്രണോയിയുടെ മാതാവിനു മർദനമേറ്റ സംഭവത്തിൽ വയനാട്ടിൽ യുഡിഎഫ് പ്രതിഷേധം.
പോലീസ് നടപടിയെ അപലപിച്ചും ഹർത്താൽ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തും ജില്ലാ, ബ്ലോക്ക്, മണ്ഡലം ആസ്ഥാനങ്ങളിൽ യുഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി.
കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനത്തിനിടെ കളക്ടറേറ്റ് വളപ്പിലേക്ക് തള്ളിക്കയിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. നിയോജകമണ്ഡലം പ്രസിഡന്റ് പി.പി. റെനീഷ്, സാലി റാട്ടക്കൊല്ലി, മുഹമ്മദ് അജ്മൽ, കെഎസ്യു ജില്ലാ പ്രസിഡന്റ് അമൽ ജോയി, ബിജു റിപ്പണ്‍, ടി.ജെ. ആന്റണി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.
കൽപ്പറ്റയിൽ യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ നിരവധി പേർ അണിനിരന്നു.
ഗിരീഷ് കൽപ്പറ്റ, കെ.കെ. രാജേന്ദ്രൻ, എസ്. മണി, സാലി റാട്ടക്കൊല്ലി, അജ്മൽ, അമൽജോയി, പി. വിനോദ്കുമാർ, സന്തോഷ് കൈനാട്ടി, എൻ. മുസ്തഫ, മാടായി ലത്തീഫ്, സി. കുഞ്ഞീത്, എം.ജി. സുനിൽകുമാർ, ഇത്തിക്കൽ സുനീർ, കെ. മഹേഷ്, ഹംസ പുൽപ്പാറ, വി അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി.
കാട്ടിക്കുളത്ത് കോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനത്തിനു റഷീദ്,സുശോഭ് ബാലനാരായണൻ, ഷിനോജ്, ജോയിസ് തുടങ്ങിയവർ നേതൃത്വം നൽകി.
ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്ക് മർദനം; വയനാട്ടിലെങ്ങും യുഡിഎഫ് പ്രതിഷേധം
12:03 AM Apr 06, 2017 | Deepika.com