ഇം​ഗ്ലീ​ഷ് ഭാ​ഷാ പ്രാ​വീ​ണ്യ പ​രി​ശീ​ല​നം

12:02 AM Apr 06, 2017 | Deepika.com
ക​ൽ​പ്പ​റ്റ: ഇം​ഗ്ലീ​ഷ് ഭാ​ഷ അ​നാ​യാ​സം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ പ്ര​ത്യേ​കം ക്ലാ​സു​ക​ൾ ന​ട​ത്തു​മെ​ന്ന് ഡ​യ​റ്റ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി. ല​ക്ഷ്മ​ണ​ൻ. എ​ട്ട്, ഒ​ന്പ​ത്, പ​ത്ത് ക്ലാ​സു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കും പ്ല​സ്ടു ക​ഴി​ഞ്ഞ​വ​ർ​ക്കും ബി​രു​ദ കോ​ഴ്സ് ക​ഴി​ഞ്ഞ​വ​ർ​ക്കും ഇം​ഗ്ലീ​ഷ് അ​നാ​യാ​സം കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യും​വി​ധ​മാ​ണ് ക്ലാ​സു​ക​ൾ. ആ​ഴ്ച​യി​ൽ മൂ​ന്ന് ദി​വ​സ​മാ​ണ് ക്ലാ​സ്.
ക​ൽ​പ്പ​റ്റ ആ​ന​പ്പാ​ലം ജം​ഗ്ഷ​നി​ൽ ഐ​സി​എ​സ് സെ​മി​നാ​ർ ഹാ​ളി​ലാ​ണ് ക്ലാ​സു​ക​ൾ ന​ട​ക്കു​ക. ജി​ല്ല​യി​ലെ വ്യ​ത്യ​സ്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇം​ഗ്ലീ​ഷ് ഭാ​ഷ പ്ര​ച​ാര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഇം​ഗ്ലീ​ഷ് ഭാ​ഷ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും.
വി​ദ​ഗ്ധ​രാ​യ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​ർ പൊ​തു​ച​ർ​ച്ച​ക​ൾ സം​ഘ​ടി​പ്പി​ക്കും. സം​ഘ​ട​ന​ക​ൾ, ക്ല​ബു​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്കും ഇ​ത്ത​രം ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ താ​ത്പ​ര്യം ഉ​ള്ള​വ​ർ​ക്കും 9447161781, 8921607726 എ​ന്നീ ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. ഇ​തോ​ട​നു​ബ​ന്ധി​ച്ച് 12, 13, 14 തീ​യ​തി​ക​ളി​ൽ സൗ​ജ​ന്യ സെ​മി​നാ​ർ ന​ട​ക്കു​മെ​ന്നും ഡോ. ​പി. ല​ക്ഷ്മ​ണ​ൻ അ​റി​യി​ച്ചു.