നി​ബ​ന്ധ​ന തെ​റ്റി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കും: ക​ള​ക്ട​ർ

12:02 AM Apr 06, 2017 | Deepika.com
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ട്രൈ​ബ​ൽ സൊ​സൈ​റ്റി​ക​ളെ ഉ​പ​യോ​ഗി​ച്ച് ആ​ദി​വാ​സി വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ഉൗ​രു​കൂ​ട്ട​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​നും നി​ബ​ന്ധ​ന​ക​ൾ​ക്കു​മെ​തി​രാ​യി ഏ​തെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​വ​ർ​ത്തി​ച്ച​താ​യി ക​ണ്ടെ​ത്തി​യാ​ൽ കർശന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ബി.​എ​സ്. തി​രു​മേ​നി അ​റി​യി​ച്ചു.
ഗോ​ത്ര​വീ​ട് നി​ർ​മാ​ണം ട്രൈ​ബ​ൽ സൊ​സൈ​റ്റി​ക​ൾ​ക്കു കൊ​ടു​ക്കാ​തെ ക​രാ​റു​കാ​രെ ഏ​ൽ​പ്പി​ച്ച​താ​യി ആ​രോ​പി​ച്ച് മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ല​യി​ലെ ട്രൈ​ബ​ൽ സൊ​സൈ​റ്റി​ക​ൾ, ഭ​വ​ന നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ഏ​ജ​ൻ​സി​ക​ൾ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷന്മാ​ർ, പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രെ ഉ​ൾ​പ്പെ​ടു​ത്തി സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ആ​ദി​വാ​സി വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ട്രൈ​ബ​ൽ സൊ​സൈ​റ്റി​ക​ളെ ത​ന്നെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദ്ദേ​ശി​ച്ചു. വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യ കാ​ലാ​വ​സ്ഥ​യാ​യ​തി​നാ​ൽ നി​ല​വി​ലു​ള്ള വീ​ടു​ക​ൾ പൊ​ളി​ക്ക​രു​തെ​ന്നും ജ​ല​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം മാ​ത്ര​മേ ഭ​വ​ന​നി​ർ​മാ​ണം തു​ട​ങ്ങാ​വൂ എ​ന്നും നി​ർ​ദ്ദേ​ശി​ച്ചു.
സ​ബ് ക​ള​ക്ട​ർ പ്ര​ശാ​ന്ത് കു​മാ​ർ, ദാ​രി​ദ്ര്യ​ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രോജ​ക്ട് മാ​നേ​ജ​ർ വി​ജ​യ​കു​മാ​ർ, ഐ​ടി​ഡി​പി ഓ​ഫീ​സ​ർ പി. ​വാ​ണി​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.