വാ​ട്ട​ർ കി​യോ​സ്കു​ക​ൾ മൂ​ന്നു ദി​വ​സ​ത്തി​ന​കം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കും

12:02 AM Apr 06, 2017 | Deepika.com
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ വാ​ട്ട​ർ കി​യോ​സ്കു​ക​ൾ മൂ​ന്നു ദി​വ​സ​ത്തി​ന​കം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​മെ​ന്ന് സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.
ജി​ല്ല​യി​ലെ വ​ര​ൾ​ച്ച സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി വ​ര​ൾ​ച്ച സം​ബ​ന്ധി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​മാ​യി ക​ള​ക്ട​റേ​റ്റി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൂ​ടു​ത​ൽ പേ​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കു​മെ​ങ്കി​ൽ കി​ണ​റി​ന്‍റെ ആ​ഴം കൂ​ട്ടു​ന്ന കാ​ര്യം സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തും. കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ജ​ന​കീ​യ സം​രം​ഭ​ങ്ങ​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കൂ​ടു​ത​ൽ വാ​ട്ട​ർ കി​യോ​സ്കു​ക​ൾ സ്ഥാ​പി​ക്കു​ക, പ​ദ്ധ​തി കൂ​ടു​ത​ൽ വാ​ർ​ഡു​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ക, ജ​ല​നി​ധി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു.
ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ബി.​എ​സ്. തി​രു​മേ​നി, സ​ബ് ക​ള​ക്ട​ർ പ്ര​ശാ​ന്ത് കു​മാ​ർ, എ​ഡി​എം കെ.​എം. രാ​ജു, ബ്ലോ​ക്ക്-​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ത​ഹ​സി​ൽ​ദാ​ർ​മാ​ർ, ഹു​സൂ​ർ ശി​ര​സ്ത​ദാ​ർ മേ​ഴ്സി, വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.