കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​രും കു​ടും​ബാം​ഗ​ങ്ങ​ളും വി​എ​സ്എ​സ്‌​സി​ക്ക് മു​ന്പി​ൽ കൂ​ട്ട ഉ​പ​വാ​സം ന​ട​ത്തി

11:53 PM Apr 05, 2017 | Deepika.com
തി​രു​വ​ന​ന്ത​പു​രം : വാ​ഗ്ദാ​നം ചെ​യ്ത തൊ​ഴി​ലും തൊ​ഴി​ൽ നി​ഷേ​ധി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​ക​ണ​മെ​ന്ന്് ആ​വ​ശ്യ​പ്പെ​ട്ട് ആ​ക്ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​രും കു​ടും​ബാം​ഗ​ങ്ങ​ളും ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വി​എ​സ്എ​സ്‌സി സൗ​ത്ത് തു​ന്പ ജം​ഗ്ഷ​നി​ൽ കൂ​ട്ട ഉ​പ​വാ​സം ന​ട​ത്തി. അ​വ​കാ​ശം വീ​ണ്ടെ​ടു​ക്ക​ൽ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഉ​പ​വാ​സ​ത്തി​നു ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ വേ​ളി വ​ർ​ഗീ​സ് നേ​തൃ​ത്വം ന​ൽ​കി.
നാ​ട്ടു​കാ​ർ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​നം പാ​ലി​ക്കു​ന്ന​തി​നു പ​ക​രം അ​വ​ർ​ക്കു അ​ർ​ഹ​ത​പ്പെ​ട്ട അ​വ​കാ​ശം വി​എ​സ്എ​സ്‌സി അ​ധി​കൃ​ത​ർ നി​ഷേ​ധി​ക്കു​ക​യാ​ണ് ​ചെ​യ്യു​ന്ന​തെ​ന്ന് വേ​ളി വ​ർ​ഗീ​സ് പ​റ​ഞ്ഞു.
നി​യ​മ​ന നി​രോ​ധ​ന​വും ക​രാ​ർ നി​യ​മ​ന​ങ്ങ​ളും നാ​ട്ടു​കാ​രോ​ട് വി​എ​സ്എ​സ്‌സി അ​നു​വ​ർ​ത്തി​ച്ചു വ​രു​ന്ന വി​വേ​ച​ന​വു​മാ​ണ് ക​രാ​ർ ലം​ഘ​ന​ത്തി​നു ഇ​ട​യാ​ക്കി​യി​ട്ടു​ള്ള​തെ​ന്നും വേ​ളി വ​ർ​ഗീ​സ് പറഞ്ഞു. മ​ണ്‍​വി​ള രാ​ധാ​കൃ​ഷ്ണ​ൻ, എം.​എ. ല​ത്തീ​ഫ്, മ​ണ്‍​വി​ള സ​യ്നു​ദീ​ൻ, ലെ​ഡ്ഗ​ർ ബാ​വ, എം.​എ​സ്. അ​നി​ൽ, അ​ണ്ടൂ​ർ​ക്കോ​ണം സ​ന​ൽ കു​മാ​ർ, പ​ള്ളി​ത്തു​റ കൗ​ണ്‍​സി​ല​ർ പ്ര​തി​ഭ ജ​യ​കു​മാ​ർ, എ. ​ജ​ഹാം​ഗീ​ർ, സെ​ലി​ൻ നെ​ൽ​സ​ണ്‍, സ​ന്തോ​ഷ്, സോ​ള​മ​ൻ ജോ​സ്, വി​ൻ​സെ​ന്‍റ് ഷി​നു, മോ​വി​ൻ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.