ആരോഗ്യ ഇൻഷ്വറൻസ് കാർഡ് പുതുക്കാം
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയിലെ വിവിധ സ്ഥലങ്ങളിൽ ആരോഗ്യ ഇൻഷ്വറൻസ് കാർഡ് പുതുക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയതായി ചെയർപേഴ്സണ്‍ അറിയിച്ചു. പഴയ ഇൻഷ്വറൻസ് കാർഡ്, റേഷൻ കാർഡ്, മുപ്പതു രൂപ എന്നിവയുമായി അതാത് കേന്ദ്രങ്ങളിൽ നിശ്ചിത ദിവസം എത്തേണ്ടതാണ്. വ്ളാങ്ങാമുറി, കൃഷ്ണപുരം, രാമേശ്വരം, നാരായണപുരം, അമരവിള, പുല്ലാമല വാർഡുകൾക്ക് ഇന്നും നാളെയും അമരവിള എൽഎംഎസിൽ കാർഡ് പുതുക്കാനുള്ള സൗകര്യമുണ്ട്. കളത്തുവിള, വടകോട്, മുട്ടയ്ക്കാട്, മുള്ളറവിള, മാന്പഴക്കര, ഇളവനിക്കര, പെരുന്പഴുതൂർ, ആലംപൊറ്റ, പുന്നയ്ക്കാട് എന്നീ വാർഡുകളിലെ ഗുണഭോക്താക്കൾക്ക് ഏഴു മുതൽ ഒന്പതുവരെ പെരുന്പഴുതൂർ ഗവ. ഹൈസ്കൂളിൽ സൗകര്യം ക്രമീകരിച്ചു. പിരായുംമൂട്, ഓലത്താന്നി, ചുണ്ടവിള, അത്താഴമംഗലം, നിലമേൽ, ഉൗരൂട്ടുകാല, കവളാകുളം, പനങ്ങാട്ടുകരി എന്നീ വാർഡുകളിലുള്ളവർക്ക് പത്തു മുതൽ 12 വരെ ശാസ്താംതല ഗവ. യുപിഎസിലും നെയ്യാറ്റിൻകര ടൗണ്‍, ആലുംമൂട്, കൂട്ടപ്പന, പള്ളിവിളാകം, പ്ലാവിള, തൊഴുക്കൽ, വഴുതൂർ, ഫോർട്ട് എന്നീ വാർഡുകളിലുള്ള ഗുണഭോക്താക്കൾക്ക് 13 മുതൽ 15 വരെ നെയ്യാറ്റിൻകര ഗവ. ജെബിഎസിലും കാർഡ് പുതുക്കാവുന്നതാണ്. ഈ ദിവസങ്ങളിൽ പുതുക്കാൻ സാധിക്കാത്തവർക്ക് 16 ന് നഗരസഭ അങ്കണത്തിൽ അതിനുള്ള സൗകര്യം ഒരുക്കുമെന്നും ചെയർപേഴ്സണ്‍ അറിയിച്ചു.
വാക്-ഇന്‍ ഇന്റര്‍വ്യൂ മാറ്റിവച്ചു
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ബ്ലഡ് ബാങ്ക്, മൈക്രോബയോളജി, എആര്‍ടി സെന്റര്‍ എന്നീ വിഭാഗങ്ങളില്‍ ഇന്ന് നടത്താനിരുന്ന താത്കാലിക നിയമനത്തിനായുള്ള വാക്ഇന്‍ ഇന്റര്‍വ്യൂ 18 ലേക്ക് മാറ്റിവച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കി
പോത്തന്‍കോട്: വാവറ കുന്നത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിലെ സപ്തദിന കുന്നത്ത് ഉത്സവത്തിന്റെ സമാപന ഘോഷയാത്രയോടനുബന്ധിച്ച് പോത്തൻകോട് പരിസര പ്രദേശങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി ബി ജെപി ജില്ല സെക്രട്ടറി ബാലമുരളി അറിയിച്ചു.
പരീക്ഷ മാറ്റിവച്ചു
തിരുവന്തപുരം: നാലാഞ്ചിറ മാർ തെയോഫിലസ് ട്രെയിനിംഗ് കോളജിൽ ഇന്നു നടക്കാനിരുന്ന ബിഎഡ് രണ്ടാം സെമസ്റ്റർ മോഡൽ പരീക്ഷ 11ലേക്ക് മാറ്റിയതായി പ്രിൻസിപ്പൽ അറിയിച്ചു.
അറിയിപ്പുകൾ
11:53 PM Apr 05, 2017 | Deepika.com