ചി​റ​യി​ൻ​കീ​ഴി​നെ സ​മ്പൂ​ർ​ണ​ വൈ​ദ്യു​തീ​ക​ര​ണ മ​ണ്ഡ​ല​മാ​യി പ്ര​ഖ്യാ​പി​ച്ചു

11:51 PM Apr 05, 2017 | Deepika.com
ചി​റ​യി​ൻ​കീ​ഴ്: ചി​റ​യി​ൻ​കീ​ഴ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ സ​മ്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​തി​ന്‍റെ പ്ര​ഖ്യാ​പ​നം മ​ന്ത്രി എം. ​എം. മ​ണി നി​ർ​വ​ഹി​ച്ചു. എ​ല്ലാ​വർക്കും വൈ​ദ്യു​തി എ​ത്തി​ക്കു​ക എ​ന്ന കാ​ര്യ​ത്തി​ൽ കേ​ര​ളം മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​കു​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
ചി​റ​യി​ൻ​കീ​ഴ് മ​ണ്ഡ​ല​ത്തി​ലെ ക​ട​യ്ക്കാ​വൂ​ർ, അ​ഞ്ചു​തെ​ങ്ങ്, ചി​റ​യി​ൻ​കീ​ഴ്, അ​ഴൂ​ർ, കി​ഴു​വി​ലം, മം​ഗ​ല​പു​രം, ക​ഠി​നം​കു​ളം, മു​ദാ​ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് സ​മ്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​ത്.
ചി​റ​യി​ൻ​കീ​ഴ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ന് വി.​ശ​ശി എംഎ​ൽഎ അ​ധ്യക്ഷ​നാ​യി. ചി​റ​യി​ൻ​കീ​ഴ് മ​ണ്ഡ​ല​ത്തി​ൽ നി​ർ​ധ​ന​രും പു​റ​മ്പോ​ക്കി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ല​ഭ്യ​മാ​യി. ഒ​രു​കോ​ടി ഇ​രു​പ​ത് ല​ക്ഷ​ത്തി നാ​ൽ​പ്പ​ത്തി​അ​യ്യാ​യി​ര​ത്തി തൊ​ള്ളായി​ര​ത്തി എ​ട്ട് രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് മ​ണ്ഡ​ല​ത്തി​ൽ സൗ​ജ​ന്യ വൈ​ദ്യു​തീ​ക​ര​ണം സാ​ധ്യ​മാ​ക്കി​യ​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഉ​പാ​ധ്യക്ഷ ഷൈ​ല​ജാ ബീ​ഗം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത​ധ്യക്ഷ​ൻ​മാ​രാ​യ ആ​ർ.​സു​ഭാ​ഷ്, ജോ​ണി പ​ത്രോ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധ്യ​ഷ​രാ​യ എ​സ്. ഡീ​ന, ക്രി​സ്റ്റി സൈ​മ​ൺ, ടി.ഇ​ന്ദി​ര, കെ. ​വി​ലാ​സി​നി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, വി​വി​ധ രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ൾ, വൈ​ദ്യു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.