കുറവിലങ്ങാട്: പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിൽ അറ്റകുറ്റപ്പണികൾ. നടത്തുന്നതിനാൽ ഇന്നും നാ ളെയും മറ്റെന്നാളും സ്റ്റാൻഡിൽ വാഹനങ്ങൾക്ക് പ്രവേശനം നിരോധിച്ചതായി സെക്രട്ടറി അറിയിച്ചു.
മുറികളുടെ ലേലം 12 ന്
കുറവിലങ്ങാട്: പഞ്ചായത്ത് ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിലെ വിവിധ മുറികൾ 12ന് ലേലം ചെയ്ത് നൽകുമെന്ന് സെക്രട്ടറി അറിയിച്ചു.
മരങ്ങാട്ടുപിള്ളിയിൽ ഗ്രാമസഭ
മരങ്ങാട്ടുപിള്ളി: ഗ്രാമപഞ്ചായത്തിലെ 2017-18 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഗ്രാമസഭകൾ നാളെ നടക്കും. രണ്ടാം വാർഡ് ഗ്രാമസഭ നാളെ മൂന്നിന് കുംഭംകോട് അബ്ദുൾ കലാം ഓഡറ്റോറിയത്തിലും നാലാം വാർഡ് സഭ നാളെ 11ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും നടക്കും.
പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ വാഹനങ്ങൾക്ക് നിയന്ത്രണം
11:41 PM Apr 05, 2017 | Deepika.com