വെള്ളിയാഴ്ച കണ്വൻഷൻ
11:36 PM Apr 05, 2017 | Deepika.com
കോട്ടയ്ക്കുപുറം: കോട്ടയ്ക്കുപുറം സെന്റ് ജൂഡ് കപ്പേളയിൽ ആദ്യവെള്ളിയാഴ്ചയായ നാളെ വെള്ളിയാഴ്ച കണ്വൻഷൻ നടക്കും. രാവിലെ എട്ടു മുതൽ ഒന്പതുവരെ ദിവ്യകാരുണ്യ ആരാധന. ഒന്‍പതു മുതൽ പത്തു വരെ മധ്യസ്ഥപ്രാർഥന, കൗണ്‍സലിംഗ്, കുന്പസാരം. 10 മുതൽ 12 വരെ സൗഖ്യശുശ്രൂഷ, വചനശുശ്രൂഷ, 12നു വിശുദ്ധ കുർബാന. 1.30നു നേർച്ചക്കഞ്ഞി. കൈവയ്പ് ശുശ്രൂഷ. ഇന്നു വൈകുന്നേരം 3.30നു ഗുഡ്ന്യൂസ് ടിവിയിൽ യൂദാശ്ലീഹ കപ്പേളയിൽനിന്നുള്ള പ്രാർഥന ശുശ്രൂഷ പ്രക്ഷേപണം ചെയ്യുന്നുണ്ടെന്നു വികാരി ഫാ. ജോർജ് നൂഴായ്ത്തടം അറിയിച്ചു.