പുന്നത്തുറ: വെള്ളാപ്പള്ളി സെന്റ് തോമസ് ഇടവകയിൽ നാളെ നാല്പതാംവെള്ളി ആചരണം നടക്കും. ഇന്നു രാവിലെ ഇടവകയിൽ സൺഡേസ്കൂൾ കുട്ടികൾക്കുവേണ്ടി നടത്തുന്ന വിശ്വാസോത്സവത്തിന്റെ ഭാഗമായിട്ടു കുട്ടികൾ മെഡിക്കൽ കോളജിലേക്ക് കാരുണ്യസന്ദേശ യാത്ര നടത്തും. വാർഡുകൾ സന്ദർശിക്കുകയും രോഗികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യും.
നാളെ രാവിലെ 6.15-ന് ഇടവക ദേവാലയത്തിൽ കുരിശിന്റെ വഴി. തുടർന്നു വിശുദ്ധ കുർബാന, 11.30-ന് മെഡിക്കൽ കോളജിൽ സൗജന്യ ഉച്ചഭക്ഷണ വിതരണം നടക്കും. വൈകുന്നേരം നാലിനു കറ്റോട് ചാപ്പലിൽ വിശുദ്ധ കുർബാന. തുടർന്ന് ഇടവക ദേവാലയത്തിലേക്ക് കുരിശിന്റെ വഴി നടക്കും. ഏഴിന് സമാപന പ്രാർഥനയും വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് വണക്കവും നേർച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കും.
രാവിലെ ഒന്പതു മുതൽ ഇടവകയിൽ വചനാഗ്നി കൺവൻഷനും നടക്കും. അതിരന്പുഴ കാരിസ്ഭവൻ ടീം കൺവൻഷൻ നയിക്കും.
കാരുണ്യ സന്ദേശ യാത്രയും നാല്പതാംവെള്ളി ആചരണവും
11:35 PM Apr 05, 2017 | Deepika.com