മൊബൈൽ ടവറിനെതിരേ പ്രതിഷേധം
11:35 PM Apr 05, 2017 | Deepika.com
മൂലേടം: മൂലേടം ഗസ്റ്റ് ഹൗസ് ഭാഗത്തു മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരേ നാട്ടുകാർ രംഗത്ത്. ജനവാസ കേന്ദ്രത്തിനു സമീപം ടവർ സ്ഥാപിക്കുന്നത് ആശങ്കാ ജനകമാണെന്നു പ്രതിഷേധക്കാർ പറഞ്ഞു. മൊബൈൽ ടവർ നിർമിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ഇതേത്തുടർന്നു പോലീസ് സ്ഥലത്തെത്തി. പ്രതിഷേധത്തെത്തുടർന്നു നിർമാണം തത്കാലത്തേക്കു നിർത്തിവച്ചു.