മി​​നി​​ലോ​​റി​​യി​​ലെ ക​​ച്ചി​​ക്കു തീ​​പി​​ടി​​ച്ചു

11:35 PM Apr 05, 2017 | Deepika.com
കു​​മ​​ര​​കം: ക​​ച്ചി ക​​യ​​റ്റി​​വ​​ന്ന മി​​നി​​ലോ​​റി​​യി​​ലെ ക​​ച്ചി​​ക്കു തീ​​പി​​ടി​​ച്ചു. തി​​രു​​വാ​​ർ​​പ്പ് കൊ​​ച്ചു​​പാ​​ല​​ത്തി​​നു​​സ​​മീ​​പം ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് ഒ​​ന്നി​​നാ​​യി​​രു​​ന്നു സം​​ഭ​​വം. പാ​​റേ​​ക്കാ​​ട് പാ​​ട​​ത്തു​​നി​​ന്നും വാ​​ങ്ങി​​യ ക​​ച്ചി​​യും ക​​യ​​റ്റി വ​​ര​​വേ തി​​രു​​വാ​​ർ​​പ്പു-​​കോ​​ട്ട​​യം റോ​​ഡി​​ൽ​​വ​​ച്ചാ​​ണു ക​​ച്ചി​​യി​​ൽ​​നി​​ന്നും പു​​ക ഉ​​യ​​ർ​​ന്ന​​ത്. ക​​ണ്ടു​​നി​​ന്ന​​വ​​ർ അ​​റി​​യി​​ച്ച​​തി​​നെ​​തു​​ട​​ർ​​ന്ന് ലോ​​റി ഡ്രൈ​​വ​​ർ കു​​ഞ്ഞു​​മോ​​ൻ ലോ​​റി സ്വാ​​മി​​യാ​​ർ മ​​ഠ​​ത്തി​​ന് സ​​മീ​​പ​​മു​​ള്ള മൈ​​താ​​ന​​ത്തേ​​ക്ക് ലോ​​റി മാ​​റ്റി.
കോ​​ട്ട​​യ​​ത്തു​​നി​​ന്നു വ​​ന്ന ര​​ണ്ട് ഫ​​യ​​ർ​​ഫോ​​ഴ്സ് യൂ​​ണി​​റ്റു​​ക​​ളും നാ​​ട്ടു​​കാ​​രും ചേ​​ർ​​ന്ന് ലോ​​റി​​യി​​ലേ​​ക്കു തീ​​പ​​ട​​രും മു​​ന്പ് തീ​​യ​​ണ​​ച്ചു. ക​​ച്ചി പൂ​​ർ​​ണ​​മാ​​യും ക​​ത്തി​​ന​​ശി​​ച്ചി​​രു​​ന്നു. ക​​ച്ചി ക​​യ​​റ്റി​​വ​​ന്ന മി​​നി​​ലോ​​റി​​ക്കു മു​​ന്നി​​ലാ​​യി പോ​​യ നെ​​ല്ലും ലോ​​റി വൈ​​ദ്യു​​തി ലൈ​​നി​​ൽ ത​​ട്ടി തീ​​പ്പൊ​​രി ഉ​​ണ്ടാ​​യ​​തെ​​ന്നും അ​​ത് ക​​ച്ചി ലോ​​റി​​യി​​ൽ വീ​​ണ​​താ​​ണ് അ​​പ​​ക​​ട കാ​​ര​​ണ​​മെ​​ന്നും നാ​​ട്ടു​​കാ​​ർ പ​​റ​​ഞ്ഞു.
കോ​​ട്ട​​യം ഫ​​യ​​ർ ഫോ​​ഴ്സ് സ്റ്റേ​​ഷ​​ൻ​​മാ​​സ്റ്റ​​ർ ശി​​വ​​ദാ​​സ്, ജ​​യ​​ദേ​​വ​​ൻ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മു​​ക്കാ​​ൽ മ​​ണി​​ക്കൂ​​റു​​കൊ​​ണ്ടാ​​ണു തീ ​​കെ​​ടു​​ത്തി​​യ​​ത്.