ഗാന്ധിനഗർ: മെഡിക്കൽ കോളജ് സൈക്യാട്രിക് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആശുപത്രി പിടിഎ ഹാളിൽ നാളെ രാവിലെ ഒന്പതിന് ലോകാരോഗ്യദിനം ആചരിക്കും.
വേൾഡ് സൈകാട്രിക് ജനറൽ സെക്രട്ടറി ഡോ. റോയി ഏബ്രാഹം കള്ളിവയലിൽ മുഖ്യാതിഥിയാകും. ലോകാരോഗ്യദിനാചരണ സമ്മേളനം കെ. സുരേഷ് കുറുപ്പ് എംഎൽഎ ഉദ്ഘാടനം ചെയ്യും. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് അധ്യക്ഷത വഹിക്കും. വിഷാദരോഗ ചികിത്സ-പ്രാഥമിക സമീപനം എന്ന പുസ്തകം ഡിഎംഒ ഡോ. ജേക്കബ് വർഗീസിനു നൽകി പ്രകാശനം ചെയ്യും.
ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, മാനസികാരോഗ്യ വിഭാഗം പ്രഫ. ഡോ. വർഗീസ് പുന്നൂസ്, ഐഎംഎ കോട്ടയം ശാഖാ നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. വത്സമ്മ ജോസഫ്, നവജീവൻ ട്രസ്റ്റി പി.യു. തോമസ്, ഡോ. പ്രിയ ജി. മേനോൻ എന്നിവർ പ്രസംഗിക്കും.
പ്രഫ. ഡോ. ഷീലാ കുര്യൻ, ഡോ. ഷാഹുൽ അമിൻ, ഡോ. പി. സവിദ, ഡോ. റാണി ജാൻസി, ഡോ. ദീപാ മാത്യു, ഡോ. നിഷാ സിറിയക് തുടങ്ങിയവർ പ്രബന്ധങ്ങൾ അവതിരിപ്പിക്കും.
പൊതു ജനങ്ങൾക്കു വിഷാദരോഗത്തെക്കുറിച്ച് അറിവ് പകർന്നു നൽകുന്ന പ്രദർശനവും മറ്റു കലാപരിപാടികളും കോളജ് ഓഫ് നഴ്സിംഗിന്റെ നേതൃത്വത്തിൽ നടക്കും. 9447085734, 9446162005.
ലോകാരോഗ്യ ദിനാചരണം നാളെ
11:35 PM Apr 05, 2017 | Deepika.com