മാടപ്പള്ളി: മാടപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി കേരള കോണ്‍ഗ്രസ് (എം)അംഗം എം.എ. മാത്യുവും, വൈസ് പ്രസിഡന്റായി കോണ്‍ഗ്രസിലെ സോമിനി ബാബു കുട്ടൻചിറയും തെരഞ്ഞെടുക്കപ്പെട്ടു. എസ്. ശ്രീജിത്ത് റിട്ടേണിംഗ് ഓഫീസറായിരുന്നു.
പി.എം. മോഹനൻ പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ അനുമോദന സമ്മേളനം മുൻ പ്രസിഡന്റ് ആന്റണി കുന്നുംപുറം ഉദ്ഘാടനം ചെയ്തു. കെ.സി. വറുഗീസ്, റ്റി.എം. ജോർജ്, കെ. സുരേന്ദ്രനാഥപ്പണിക്കർ, ബാബു കുട്ടൻചിറ, ജി. ശിവരാജ്, പി.എം. ഷെഫീക്, തോമസ് വി. ഓലിക്കര, എൻ.ആർ. ഗോപാലകൃഷ്ണൻ നായർ, ജെയ്സണ്‍ ജോസഫ്, കെ.ജെ. മാത്യൂ, ഡി. സുരേഷ്, ലൈസാമ്മ മുളവന, വി. രമാദേവി, ഹാൻസമ്മ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
എം.എ. മാത്യൂ പ്രസിഡന്റ്, സോമിനി വൈസ്പ്രസിഡന്റ്
11:33 PM Apr 05, 2017 | Deepika.com