അ​​സം​​പ്ഷ​​ൻ കോ​​ള​​ജി​​ൽ ഡി​​സൈ​​ൻ ക​​ള​​ക്ഷ​​ൻ​​ഷോ നാ​​െ ള

11:33 PM Apr 05, 2017 | Deepika.com
ച​​ങ്ങ​​നാ​​ശേ​​രി: അ​​സം​​പ്ഷ​​ൻ ഓ​​ട്ടോ​​ണ​​മ​​സ് കോ​​ള​​ജി​​ലെ ഫാ​​ഷ​​ൻ​​ടെ​​ക്നോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഡി​​സൈ​​ൻ ക​​ള​​ക്ഷ​​ൻ ഷോ ​​എ​​ഫ​​ർ​​വെ​​സ​​ൻ​​സ്-17 നാ​​ളെ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് കോ​​ള​​ജി​​ലെ ഇ​​ന്‍റ​​ർ​​കോ​​ർ​​ട്ടി​​ൽ ന​​ട​​ക്കും. പ്ര​​മു​​ഖ ച​​ല​​ച്ചി​​ത്ര​​താ​​രം ശ്രി​​ന്ധ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും. കോ​​ള​​ജ് മാ​​നേ​​ജ​​ർ മോ​​ണ്‍. ജ​​യിം​​സ് പാ​​ല​​യ്ക്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​സി​​സ്റ്റ​​ർ അ​​മ​​ല, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് വി.​​എ​​സ്. ശ​​ശി​​കു​​മാ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.
ഫാ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ലെ 21 വി​​ദ്യാ​​ർ​​ഥി​​നി​​ക​​ൾ പ​​ഠ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി വ്യ​​ത്യ​​സ്ത വി​​ഷ​​യ​​ങ്ങ​​ളെ ആ​​സ്പ​​ദ​​മാ​​ക്കി അ​​ഞ്ച് വ​​സ്ത്ര​​ങ്ങ​​ൾ വീ​​തം സ്വ​​യം രൂ​​പ​​പ്പെ​​ടു​​ത്തി അ​​തി​​നു​​ത​​കു​​ന്ന ആ​​ഭ​​ര​​ണ​​ങ്ങ​​ളും ധ​​രി​​ച്ച് റാ​​ന്പി​​ലെ​​ത്തു​​ന്ന പ്ര​​ദ​​ർ​​ശ​​ന പ​​രി​​പാ​​ടി​​യാ​​ണി​​ത്. ലോ​​ക​​ത്തി​​ലെ പു​​രാ​​ത​​ന ഗോ​​ത്ര​​ങ്ങ​​ൾ, അ​​വ​​രു​​ടെ ക​​ല​​ക​​ൾ, ചി​​ത്ര​​ക​​ല​​ക​​ൾ, പ്ര​​കൃ​​തി വി​​സ്മ​​യ​​ങ്ങ​​ൾ, പു​​രാ​​ത​​ന വാ​​സ്തു​​വി​​ദ്യ​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​യും ഷോ​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കും. പു​​തു​​മ​​ക​​ൾ നി​​റ​​ഞ്ഞ ഈ ​​വ​​സ്ത്ര വൈ​​വി​​ധ്യ​​ങ്ങ​​ള​​ണി​​ഞ്ഞ് പ്ര​​ഫ​​ഷ​​ണ​​ൽ മോ​​ഡ​​ലു​​ക​​ൾ റാം​​ന്പി​​ൽ ചു​​വ​​ടു​​വ​​യ്ക്കു​​ന്പോ​​ൾ ഫാ​​ഷ​​ൻ മേ​​ഖ​​ല​​യു​​ടെ അ​​ന​​ന്ത​​സാ​​ധ്യ​​ത​​ക​​ൾ​​ക്കു കോ​​ള​​ജ് അ​​ങ്ക​​ണം സാ​​ക്ഷ്യം വ​​ഹി​​ക്കും.
ഏ​​റെ തൊ​​ഴി​​ൽ സാ​​ധ്യ​​ത​​യു​​ള്ള ഈ ​​ന്യൂ​​ജ​​ന​​റേ​​ഷ​​ൻ കോ​​ഴ്സ് കേ​​ര​​ള​​ത്തി​​ലാ​​ദ്യ​​മാ​​യി അ​​സം​​പ്ഷ​​നി​​ലാ​​ണ് തു​​ട​​ങ്ങി​​യ​​ത്. എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ അം​​ഗീ​​കാ​​ര​​മു​​ള്ള ഈ ​​കോ​​ഴ്സി​​ൽ ഫാ​​ഷ​​ൻ ഡി​​സൈ​​നിം​​ഗ്, ടെ​​ക്സ്റ്റൈ​​ൽ സ​​യ​​ൻ​​സ്, അ​​പ്പാ​​ര​​ൽ മ​​ർ​​ക്ക​​ന്ൈ‍​റ​​സിം​​ഗ്, ക​​ന്പ്യൂ​​ട്ട​​ർ എ​​യ്ഡ​​ഡ് ഡി​​സൈ​​നിം​​ഗ്, ഗാ​​ർ​​മെ​​ന്‍റ് പ്രൊ​​ഡ​​ക്ഷ​​ൻ ഡി​​സൈ​​നിം​​ഗ് വി​​ഷ​​യ​​ങ്ങ​​ളി​​ലാ​​ണ് പ​​രി​​ശീ​​ല​​നം ന​​ൽ​​കു​​ന്ന​​ത്. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​സി​​സ്റ്റ​​ർ അ​​മ​​ല, വൈ​​സ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​റെ​​ജി​​മോ​​ൾ സി. ​​ചെ​​റി​​യാ​​ൻ, വ​​കു​​പ്പ് മേ​​ധാ​​വി അ​​നു അ​​ന്നാ കോ​​ശി എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.