നിർമാണമേഖലയിൽ സൗജന്യറേഷൻ അനുവദിക്കണം: ആര്യാടൻ മുഹമ്മദ്

11:27 PM Apr 05, 2017 | Deepika.com
പാലക്കാട്: നിർമാണമേഖലയിൽ തൊഴിൽനഷ്‌ടമുണ്ടായ തൊഴിലാളികൾക്ക് സർക്കാർ സൗജന്യറേഷനും സഹായധനവും അനുവദിക്കണമെന്ന് മുൻമന്ത്രി ആര്യാടൻ മുഹമ്മദ്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ജില്ലാകമ്മിറ്റി പാലക്കാട് സിവിൽ സ്റ്റേഷനുമുന്നിൽ സംഘടിപ്പിച്ച ധർണാസമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എ.രാമസ്വാമി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി.

ഷാഫി പറമ്പിൽ എംഎൽഎ, കെപിസിസി സെക്രട്ടറി സി.ചന്ദ്രൻ, ഐഎൻടിയുസി സംസ്‌ഥാന വൈസ് പ്രസിഡന്റ് കെ.അപ്പു, ജില്ലാ പ്രസിഡന്റ് മനോജ് ചിങ്ങന്നൂർ, സംസ്‌ഥാന നിർവാഹകസമിതിയംഗം എസ്.കെ.അനന്തകൃഷ്ണൻ, ഫെഡറേഷൻ സംസ്‌ഥാന നേതാക്കളായ മാലതികൃഷ്ണൻ, സരസ്വതി രാമചന്ദ്രൻ, കെ.എം.സിദ്ധിഖ്, പി.വി.മുഹമ്മദാലി എന്നിവർ പ്രസംഗിച്ചു.