കോങ്ങാട്– ടിപ്പുസുൽത്താൻ റോഡ് നവീകരണം”: യോഗം നടത്തി

11:27 PM Apr 05, 2017 | Deepika.com
മണ്ണാർക്കാട്: കോങ്ങാട്–ടിപ്പുസുൽത്താൻ റോഡ് നവീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കാൻ നഗരസഭാ യോഗം ചേർന്നു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 15 കോടി രൂപ ചെലവിട്ടാണ് റോഡിന്റെ നവീകരണപ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കുന്നത്.

മൊത്തം പതിനാറു കിലോമീറ്റർ വരുന്ന റോഡിന്റെ ആരംഭത്തിലെ രണ്ടു കിലോമീറ്റർ മാത്രമാണ് മണ്ണാർക്കാട് മണ്ഡലത്തിന്റെ പരിധിയിൽ വരുന്നത്. റോഡുനിർമാണവുമായി ബന്ധപ്പെട്ട സൂക്ഷ്മ പരിശോധനാ നടപടികളാണ് പൂർത്തീകരിക്കുന്നത്.റോഡിനാവശ്യമായ ഇരുവശത്തെയും സ്‌ഥലങ്ങളിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചെടുക്കുന്നതിനും അനുബന്ധ പ്രവൃത്തികൾക്കും യോഗത്തിൽ നടപടിയുണ്ടായി.നഗരസഭാ ചെയർപേഴ്സൺ എം.കെ.സുബൈദ അധ്യക്ഷത വഹിച്ചു. എൻ.ഷംസുദീൻ എംഎൽഎ നടപടിക്രമങ്ങൾ വിശദീകരിച്ചു.