കുടിവെള്ളം:കോൺഗ്രസ്ഉപരോധസമരം ഇന്ന്

11:27 PM Apr 05, 2017 | Deepika.com
പല്ലശന: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നുരാവിലെ പത്തിന് പല്ലശന പഞ്ചായത്ത് ഉപരോധിക്കും. ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്തിലെ വിവിധപ്രദേശത്തെ കുടിവെള്ളപദ്ധതികളിലെ ബോർവെല്ലുകളിൽനിന്നും വെള്ളം ലഭിക്കാതെ കടുത്തജലക്ഷാമം നേരിടുകയാണ്.

മോദി സർക്കാരിന്റെ സൻസദ് ആദർശ് പദ്ധതിയുടെ ഭാഗമായി പി.കെ.ബിജു എംപി പഞ്ചായത്തിനെ തെരഞ്ഞെടുക്കുകയും പഞ്ചായത്തിലെ എല്ലാ വികസന ്പ്രവർത്തനങ്ങൾക്കും ഫണ്ട് അനുവദിക്കാമെന്നും പറഞ്ഞ് സ്വീകരണം നടത്തുകയും ചെയ്തതല്ലാതെ അതിന്റെ പേരിൽ ഒരു രൂപയുടെ ഫണ്ടുപോലും നാളിതുവരെ അനുവദിക്കാതെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്.ഉപരോധസമരം ജില്ലാ കോൺഗ്രസ് പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.കെ.കുഞ്ഞുമോൻ, കെപിസിസി മെംബർ വി.ശ്രീധരൻ, ഡിസിസി സെക്രട്ടറി, കെ.സി.പ്രീത്, ജില്ലാ പഞ്ചായത്ത് മെംബർ ശില്പ, യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി അഡ്വ. സി.സി.സുനിൽ തുടങ്ങിയവർ പ്രസംഗിക്കും.