വേ​ന്പ​നാ​ട്ട് കാ​യ​ലി​ൽ അ​ന​ധി​കൃ​ത ക​ക്ക​-മ​ണ​ൽ ഖ​ന​നം വ​ർ​ധി​ച്ചതായി പരാതി

10:43 PM Apr 05, 2017 | Deepika.com
ചേ​ർ​ത്ത​ല: പ​രി​സ്ഥി​തി​യെ ത​ക​ർ​ത്ത് വേ​ന്പ​നാ​ട്ട് കാ​യ​ലി​ൽ അ​ന​ധി​കൃ​ത ക​ക്ക ഖ​ന​ന​വും, മ​ണ​ൽ ഖ​ന​ന​വും വ​ർ​ധി​ക്കു​ന്ന​താ​യി പ​രാ​തി. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ച വ​ള്ള​ങ്ങ​ളി​ലാ​ണ് അ​ന​ധി​കൃ​ത ഖ​ന​നം പൊ​ടി​പൊ​ടി​ക്കു​ന്ന​ത്. ക​ക്കാ കു​ഴി​ച്ചെ​ടു​ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണം കാ​യ​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ലേ​ക്ക് ഇ​റ​ക്കി മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ണ് ക​ക്കാ ശേ​ഖ​രി​ക്കു​ന്ന​ത്. ക​ക്കാ​യും മ​ണ്ണും വെ​ള്ള​ത്തി​ന​ടി​യി​ൽ വ​ച്ച് ത​ന്നെ വേ​ർ​തി​രി​ച്ചെ​ടു​ത്ത​ശേ​ഷം മ​ണ്ണ് തി​രി​കെ കാ​യ​ലി​ൽ ത​ന്നെ നി​ക്ഷേ​പി​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ നി​ക്ഷേ​പി​ക്കു​ന്ന മ​ണ്ണ് കൂ​ന​ക​ളാ​യി രൂ​പ​പ്പെ​ടു​ന്ന​ത് ബോ​ട്ടു​ക​ൾ​ക്കും വ​ള്ള​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്.
മ​ണ്‍​തി​ട്ട​ക​ളി​ൽ ത​ട്ടി വ​ള്ള​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും ഈ ​മേ​ഖ​ല​ക​ളി​ൽ പ​തി​വാ​ണ്. കാ​യ​ലി​ന്‍റെ അ​ടി​ത്ത​ട്ട് ഇ​ള​ക്കി​മ​റി​ച്ച് ന​ട​ത്തു​ന്ന ഖ​ന​നം വ​ലി​യ പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഖ​ന​ന​ത്തി​ലൂ​ടെ ഉ​ണ്ടാ​കു​ന്ന ചെ​ളി വേ​ന്പ​നാ​ട്ട് കാ​യ​ലി​ലെ മ​ത്സ്യ സ​ന്പ​ത്തി​നെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ന് സ​മീ​പം മ​ണ​ലൂ​റ്റ് യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് മ​ണ​ൽ​ഖ​ന​നം ന​ട​ത്തി​യി​ട്ടും അ​ധി​കൃ​ത​ർ ക​ണ്ണ​ട​യ്ക്കു​ക​യാ​ണെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. രാ​ത്രി​യു​ടെ മ​റ​വി​ലാ​ണ് ഇ​ത്ത​രം ക​ക്ക​മ​ണ​ൽ മാ​ഫി​യ​ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം. രാ​ത്രി കാ​യ​ലി​ൽ ത​ന്നെ ത​ന്പ​ടി​ക്കു​ന്ന ഇ​വ​ർ പു​ല​ർ​ച്ചെ മ​ട​ങ്ങും. പ​ല ഉ​ദ്യോ​ഗ​സ്ഥ​രും ഇ​വ​ർ​ക്ക് ഒ​ത്താ​ശ ചെ​യ്തു​കൊ​ടു​ക്കു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. പ​രി​സ്ഥി​തി​യെ ത​ക​ർ​ക്കു​ന്ന ഇ​ത്ത​രം മാ​ഫി​യ​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു.