പരിഹാര റാലി: ഒരുക്കങ്ങൾ പൂർത്തിയായി
10:42 PM Apr 05, 2017 | Deepika.com
മങ്കൊന്പ് : വിശുദ്ധ വാരാചരണത്തോടനുബന്ധിച്ച് പുളിങ്കുന്ന് ഫൊറോന വൈദിക കോണ്‍ഫറൻസിന്റെ നേതൃത്വത്തിൽ ഒന്‍പതിന് പരിഹാരബലി കുരിശിന്റെ വഴി നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിനു മാന്പുഴക്കരി ലൂർദ് മാതാ കുരിശടിയിൽ നിന്നാരംഭിക്കുന്ന പരിഹാരറാലി പള്ളിക്കൂട്ടുമ്മ ഫാത്തിമാമാതാ കുരിശടിയിൽ എത്തിച്ചേരും. ഫൊറോന വികാരി ഫാ. മാത്യു ചൂരവടി, ഫാ. തോമസ് പറത്തറ എന്നിവർ പ്രാരംഭ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സമാപന പ്രാർഥനകൾക്ക് ഫാ. ടിജോ മതിലകത്തുകുഴി നേതൃത്വം നൽകും. ഫാ. സെബാസ്റ്റ്യൻ പുന്നശേരി സമാപനസന്ദേശം നൽകും.