തുറവുർ .ഇരുട്ടിന്റെ മറവിൽ സാമൂഹിക വിരുദ്ധർ കക്കൂസ് മാലിന്യം തള്ളിയതായി പരാതി .തുറവൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ വളമംഗലം ക്രിസ്തു ജ്യോതി കോണ്വെൻറിനു സമീപത്തെ പാടത്താണ് കക്കൂസ് മാലിന്യം തള്ളിയിരിക്കുന്നത്.കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം.’
ജനവാസ കേന്ദ്രങ്ങളിലും വിജന സ്ഥലങ്ങളിലും വാഹനങ്ങളിൽ കൊണ്ടുവന്ന് കക്കൂസ് മാലിന്യങ്ങൾ പ്രദേശത്ത് തള്ളുന്നത് പതിവായിരിക്കുകയാണ്. .അനധികൃതമായി കക്കൂസ് മാലിന്യങ്ങളുമായി വരുന്ന വാഹനങ്ങൾക്കെതിരേ ശക്തമായ നടപടി പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു .
കക്കൂസ് മാലിന്യം തള്ളിയതായി പരാതി
10:42 PM Apr 05, 2017 | Deepika.com