സ്മ​ര​ണാ​ഞ്ജ​ലി​യു​മാ​യി കു​രു​ന്നു​ക​ൾ

10:31 PM Apr 05, 2017 | Deepika.com
കാ​വാ​ലം: അ​ന്ത​രി​ച്ച നാ​ട​കാ​ചാ​ര്യ​ൻ കാ​വാ​ലം നാ​രാ​യ​ണ​പ്പ​ണി​ക്ക​ർ​ക്ക് പ്ര​ണാ​മം അ​ർ​പ്പി​ച്ച് കാ​വാ​ല​ത്ത് കു​രു​ന്നു​കൂ​ട്ടു​കാ​ർ ഒ​ത്തു​ചേ​ർ​ന്നു. കാ​വാ​ലം ക​വി​ത​ക​ൾ​പാ​ടി അ​ദ്ദേ​ഹം അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന ശ്രീ​ഹ​രി​യി​ലാ​ണ് സ്മ​ര​ണാ​ഞ്ജ​ലി ച​ട​ങ്ങ് ന​ട​ന്ന​ത്. കാ​വാ​ല​ത്തി​ന്‍റെ നാ​ട​ക ക​ള​രി​യാ​യ തി​രു​വ​ന​ന്ത​പു​രം സോ​പാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന 12-ാമ​ത് കു​രു​ന്നു​കൂ​ട്ടം വേ​ന​ൽ​കാ​ല ശി​ല്പ​ശാ​ല​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് കു​ട്ടി​ക​ൾ പ്രി​യ ഗു​രു​നാ​ഥ​നെ സ്മ​രി​ക്കാ​ൻ എ​ത്തി​യ​ത്.
കാ​വാ​ല​ത്തി​ന്‍റെ ഭൗ​തി​ക ശ​രീ​രം അ​ട​ക്കം ചെ​യ്ത മ​ണ്ണി​ൽ കു​ട്ടി​ക​ളും ശി​ഷ്യന്മാ​രും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. കാ​വാ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യ ര​മേ​ശ്, കാ​വാ​ല​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ ചാ​ല​യി​ൽ വേ​ലാ​യു​ധ​പ​ണി​ക്ക​ർ, കൊ​ച്ചു​മ​ക​ൾ സോ​പാ​നം സെ​ക്ര​ട്ട​റി ക​ല്യാ​ണി കൃ​ഷ്ണ​ൻ, ശി​ഷ്യ·ാ​രാ​യ കി​ച്ചു​ആ​ര്യാ​ട്, അ​നി​ൽ പ​ഴ​വീ​ട്, സ​ന്തോ​ഷ് സോ​പാ​നം, ആ​ല​പ്പു​ഴ പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി ജി. ​ഹ​രി​കൃ​ഷ്ണ​ൻ, കാ​വാ​ലം സൂ​ര്യ യു​വ​ജ​ന​ക്ഷേ​മ കേ​ന്ദ്രം പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. വി​ഷ്ണു​കു​മാ​ർ, കാ​വാ​ലം ഗോ​പ​കു​മാ​ർ, കു​ഞ്ഞു​മോ​ൻ കു​രു​ക​ൾ, കാ​വാ​ലം അം​ബ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ കാ​വാ​ല​ത്തി​ന്‍റെ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച് ഘോ​ഷ​യാ​ത്ര​യാ​യി കു​രു​ന്നു​കൂ​ട്ടം വേ​ദി​യാ​യ കാ​വാ​ലം ഗ​വ. എ​ൽ​പി​എ​സി​ലേ​ക്ക് പോ​യി.