ആലപ്പുഴ: യൂത്ത് കോണ്ഗ്രസ് ഭരണിക്കാവ് മണ്ഡലം പ്രസിഡന്റ് സൽമാൻ പൊന്നേറ്റലിന്റെ വീടിന് നേരെ ഉണ്ടായ ബോംബാക്രമണം സംബന്ധിച്ച് വ്യാജ പ്രചരണം നടത്തിയവർക്കെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതായി യൂത്ത് കോണ്ഗ്രസ് പാർലമെന്റ് കമ്മറ്റി എസ്. ദീപു പത്രസമ്മേളനത്തിൽ അറിയിച്ചു. 2016- ഡിസംബർ 16ന് പുലർച്ചെ 2.30നായിരുന്നു വീടിന് നേരെ ബോംബാക്രമണമുണ്ടായത്. സംഭവത്തിലെ പ്രതികളെ പിടികൂടാൻ യാതൊരു നടപടിയും പോലീസ് സ്വീകരിച്ചിരുന്നില്ല. ഇതിനിടയിലാണ് ആക്രമണം വ്യാജമാണെന്ന തരത്തിൽ പ്രചരണമുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടത്തിയവർക്കെതിരെ പോലീസിൽ പരാതി നൽകിയതുകൂടാതെ മാനനഷ്ടകേസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിൽ സൽമാൻ പൊന്നേറ്റിൽ, എം. നൗഫൽ എന്നിവരും പങ്കെടുത്തു.
വ്യാജ പ്രചരണത്തിനെതിരേ പരാതി
10:31 PM Apr 05, 2017 | Deepika.com