ആലപ്പുഴ: വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ ബാസ്ക്കറ്റ് ബോൾ, ടേബിൾ ടെന്നിസ് അവധിക്കാല കോച്ചിംഗ് ക്ലാസുകൾ മുൻകാല ദേശീയ ബാസ്ക്കറ്റ് ബോൾ താരം എം.ഐ. പോൾ ഉദ്ഘാടനം ചെയ്തു. കോച്ച് എം. ബിനുവിനു ബോൾ കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
പ്രസിഡന്റ് ഡോ. പി. കുരിയപ്പൻ വർഗീസ് അധ്യക്ഷത വഹിച്ചു. ഇ. ജേക്കബ് ഫിലിപ്പോസ്, സുനിൽ മാത്യു, അനിൽ ജോർജ്, സെറിൻ കുമാർ, ജില്ലാ ബാസ്ക്കറ്റ് ബോൾ അസോസിയേഷൻ സെക്രട്ടറി ജോസ് സേവ്യർ, അലൻ റോക്കി, ബി. സുഭാഷ്., കെ. അശോകൻ തുടങ്ങിയവർ പങ്കെടുത്തു.
ബാസ്ക്കറ്റ് ബോൾ, ടേബിൾ ടെന്നിസ് ക്ലാസുകൾ തുടങ്ങി
10:31 PM Apr 05, 2017 | Deepika.com