കോട്ടയം: എംജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസ്എബിലിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ റിസേർച്ച് മെത്തഡോളജിയും സ്റ്റാറ്റിസ്റ്റിക്സും എന്ന വിഷയത്തിൽ ത്രിദിന ശില്പശാല 26, 27, 28 തീയതികളിൽ സംഘടിപ്പിക്കും.
ഗവേഷക വിദ്യാർഥികൾ, അധ്യാപകർ, ബിരുദാനന്തരബിരുദ എംഎഡ് വിദ്യാർഥികൾ എന്നിവർക്ക് പങ്കെടുക്കാം. ഗവേഷണ വിഷയം തെരെഞ്ഞെടുക്കുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പ്രൊപ്പോസൽ റൈറ്റിംഗ്, വിവിധ ഗവേഷണ രീതികൾ, അനാലിസിസ്, പ്രധാനപ്പെട്ട സ്റ്റാറ്റിസ്റ്റിക്കൽ ടെസ്റ്റുകൾ എന്നിവ പ്രസ്തുത ശില്പശാലയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കോഴ്സ് ഫീസ് 1500 രൂപ. 0481 2731580, 9846735917. ഇ മെയിൽ : ശൗരsdmgu@gmail.com.
എംജിയിൽ ത്രിദിന ശില്പശാല
10:23 PM Apr 05, 2017 | Deepika.com