കോട്ടയം: കോട്ടയം, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രികൾ വീണ്ടും ജില്ലാ പഞ്ചായത്തിന്റെ ചുമതലയിൽ. കോട്ടയം, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രികളാണ് ജില്ലാ പഞ്ചായത്തിന്റെ അധികാരത്തിലാക്കുന്നത്.
കോട്ടയം ജില്ലാ ആശുപത്രി രണ്ടു വർഷമായി കോട്ടയം നഗരസഭയുടെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ബ്ലോക്ക് പഞ്ചായത്തിന്റെയും ചുമതലയിലായിരുന്നു.
ആശുപത്രികളിലെ പൊതുസേവനനിലവാരം മോശമാവുകയും പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണു വീണ്ടും ജില്ലാ പഞ്ചായത്തിനെ ഭരണചുമതല വീണ്ടും ഏൽപ്പിക്കുന്നത്. ഇക്കാലത്ത് രണ്ട് ആശുപത്രികൾക്കും കാര്യമായ വികസനമൊന്നും ഉണ്ടായില്ല.
ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നിയന്ത്രണത്തിലായിരിക്കും ഈ ആശുപത്രികൾ. ജില്ലാ പഞ്ചായത്തുകൾക്ക് കൂടുതൾ ആരോഗ്യപദ്ധതികൾ ആവിഷ്കരിക്കാനും ഫണ്ട് അനുവദിക്കാൻ ജില്ലാ പഞ്ചായത്തിനുള്ള സാധ്യതയും പരിഗണിച്ചാണു പുതിയ നിർദേശം.
കോട്ടയം, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രികൾ വീണ്ടും ജില്ലാ പഞ്ചായത്തിന്
10:22 PM Apr 05, 2017 | Deepika.com