പാലാ: നിർധനരുടെയും നിരാലംബരുടെയും ആശ്രയമായ ആകാശപ്പറവ കൂട്ടായ്മയുടെയും ടീം ഹോളിസീലിന്റെയും നേതൃത്വത്തിൽ നാല്പതാം വെള്ളി ആചരണത്തിന്റെ ഭാഗമായി നാളെ പാലായിൽ നിന്നും കോട്ടയത്തേയ്ക്ക് കുരിശിന്റെ വഴി നടത്തും.
നാളെ രാവിലെ 7.45 ന് പാലാ കുരിശുപള്ളി ജംഗ്ഷനിൽ പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കന്റെ അനുഗ്രഹപ്രാർഥനയോടെ ആരംഭിക്കുന്ന കുരിശിന്റെ വഴി വൈകുന്നേരം ഏഴിന് കോട്ടയം നാഗന്പടം സെന്റ് ആന്റണീസ് തീർഥാടന ദേവാലയത്തിൽ വിജയപുരം രൂപത മെത്രാൻ റവ.ഡോ. സെബാസ്റ്റ്യൻ തെക്കത്തേച്ചേരിലിന്റെ സന്ദേശത്തോടെ സമാപിക്കും.
രാവിലെ 8.30 ന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ഭരണങ്ങാനം സെറാഫിക് പ്രസ് ഡയറക്ടർ ഫാ.അലക്സ് കിഴക്കേക്കടവിൽ കപ്പൂച്ചിൻ സന്ദേശം നൽകും. രണ്ടാം സ്ഥലമായ മുത്തോലിയിൽ ടീം ഹോലിസീൽ സ്പിരിച്ചൽ ഡയറക്ടർ മോൺ.ജോസഫ് മലേപ്പറന്പിൽ സന്ദേശം നൽകും. ചേർപ്പുങ്കൽ, കുമ്മണ്ണൂർ, കിടങ്ങൂർ, കൂടല്ലൂർ കവല, വെട്ടിമുകൾ ജംഗ്ഷൻ, ഏറ്റുമാനൂർ, കാരിത്താസ്, അടിച്ചിറ, സംക്രാന്തി, കുമാരനെല്ലൂർ, ചവിട്ടുവരി ജംഗ്ഷൻ, നാഗന്പടം ബസ് സ്റ്റാൻഡ് എന്നിവിടങ്ങളാണ് കുരിശിന്റെ വഴിയിലെ വിവിധ സ്ഥലങ്ങൾ.
മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ്, സിസ്റ്റർ ആൻമരിയ എസ്എച്ച്, ബെത്ലഹേം മിനിസ്ട്രി തോമസ് കുര്യൻ, എംസിബിഎസ് കോട്ടയം പ്രൊവിൻഷ്യാൽ ഫാ. ഡൊമിനിക് മുണ്ടാട്ട്, വെട്ടിമുകൾ പള്ളി വികാരി ഫാ.ജോസ് വരിക്കപ്പള്ളി, ഏറ്റുമാനൂർ പള്ളി വികാരി റവ.ഡോ.വർഗിസ് പുത്തൻപുരയ്ക്കൽ, എഫ്ബിഎ സ്ഥാപകൻ ഫാ .ജോർജ് കുറ്റിക്കൽ, തെള്ളകം അമ്മവീട് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മണപ്പാത്തുപറന്പിൽ, സാബു മൂന്നുതൊട്ടിയിൽ, എഫ്ബിഎ കോട്ടയം ജില്ലാ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പെരുനിലം, നസ്രത്ത് ആശ്രമം ഡയറക്ടർ തങ്കച്ചൻ പുളിക്കൽ, വിമലഗിരി കത്തീഡ്രൽ റെക്ടർ റവ.ഡോ.സെബാസ്റ്റ്യൻ പൂവത്തിങ്കൽ എന്നിവർ വിവിധ സ്ഥലങ്ങളിൽ സന്ദേശം നൽകും. പ്രസിഡന്റ് തോമസ് ജോർജ്, ജ്യോതിസ് ജോൺ, അഖിൽ ടോം എന്നിവർ പ്രസംഗിച്ചു.
പാലായിൽനിന്നു കോട്ടയത്തേയ്ക്ക് കുരിശിന്റെ വഴി
10:22 PM Apr 05, 2017 | Deepika.com