അടിമാലി: ആത്മീയ ആനന്ദത്തിന്റെയും ആഘോഷത്തിന്റെയും നിറവായി 12-ാമത് അടിമാലി ബൈബിൾ കണ്വൻഷന് തുടക്കമായി. സെന്റ് ജൂഡ് പള്ളി റോസറി ഗാർഡനിൽ നടത്തുന്ന അഞ്ചുദിവസത്തെ കണ്വൻഷൻ കൂന്പൻപാറ ഫൊറോന വികാരി ഫാ. ഫിലിപ്പ് പാറയ്ക്കൽ ഉദ്ഘാടനംചെയ്തു. ശാലോം ടീം നയിക്കുന്ന കണ്‍വൻഷനിൽ ഫാ. ജോസഫ് വയലിൽ സിഎംഐ, ബ്രദർ മാത്യു ജോസഫ്, ബ്രദർ പ്രകാശ് എന്നിവർ വചനപ്രഘോണവും രോഗശാന്തി ശുശ്രൂഷയും നടത്തി.
ഇന്ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തും.
കണ്വൻഷന് വികാരി ഫാ. തോമസ് ആനിക്കുഴിക്കാട്ടിൽ, ഫാ.ജോർജ് നന്പ്യാപറന്പിൽ, ഫാ. ഡോമിനിക് കോയിക്കൽ, കൈക്കാരന്മാരായ സെബാസ്റ്റ്യൻ പൈകട, ജോളി വടക്കുപറന്പിൽ, അപ്പച്ചൻ പുന്നത്താനത്ത്, ഷിബുചേലാട്ടുകളപ്പുര തുടങ്ങിയവരാണ് നേതൃത്വംനൽകുന്നത്.
കൺവൻഷൻ ഒന്പതിനു സമാപിക്കും
12-ാമത് അടിമാലി ബൈബിൾ കണ്വൻഷന് തുടക്കമായി
10:15 PM Apr 05, 2017 | Deepika.com