വാ​ണി​ജ്യ​നി​കു​തി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി

10:15 PM Apr 05, 2017 | Deepika.com
ക​ട്ട​പ്പ​ന: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന വാ​ണി​ജ്യ​നി​കു​തി ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. കേ​ര​ള​ത്തി​ലെ സ്വ​ർ​ണ​വ്യാ​പാ​ര​ത്തി​ന് പു​തു​താ​യി ഏ​ർ​പ്പെ​ടു​ത്തി​യ അ​ഞ്ചു​ശ​ത​മാ​നം പ​ർ​ച്ചേ​സ് ടാ​ക്സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സെ​ക്ര​ട്ടേ​റി​യ​റ്റു​ന​ട​യി​ൽ വ്യാ​പാ​രി​ക​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​ണ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.
ധ​ർ​ണ ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റും ജി​ല്ലാ​പ്ര​സി​ഡ​ന്‍റു​മാ​യ മാ​രി​യി​ൽ കൃ​ഷ്ണ​ൻ​നാ​യ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ഹ​സ​ൻ, ട്ര​ഷ​റ​ർ ജോ​സ് വ​ഴു​ത​ന​പ്പ​ള്ളി, സി.​കെ. മോ​ഹ​ന​ൻ, ക​ട്ട​പ്പ​ന മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​കെ. തോ​മ​സ്, സ​ണ്ണി പൈ​ന്പി​ള്ളി​ൽ, ജ​യിം​സ് മാ​ത്യു, ന​ജീ​ബ് ഇ​ല്ല​ത്തു​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.