കട്ടപ്പന: കുന്തളംപാറ ദേവീക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവം ഇന്നുമുതൽ എട്ടുവരെ ക്ഷേത്രം തന്ത്രി തന്പലക്കാട്ട് കല്ലാരിവേലി ഇല്ലത്ത് പരമേശ്വര ശർമയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. ആറിന് പുലർച്ചെ 4.30 മുതൽ ക്ഷേത്രാചാരങ്ങൾ, രാത്രി 7.30-ന് ചിദംബരം സ്കൂൾ ഓഫ് ഡാൻസിന്റെ നൃത്തസന്ധ്യ, രാത്രി പത്തിന് കട്ടപ്പന നാട്ടരങ്ങ് കലാസംഘത്തിന്റെ നാടൻ കലാമേള. ഏഴിന് രാവിലെ ഏഴിന് വിശേഷാൽ പൂജകൾ. രാത്രി 7.30-ന് മിമിക്സ് ഷോ, പടയണി.
എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് ഘോഷയാത്ര. രാത്രി 8.20-ന് കട്ടപ്പന സ്വരലയയുടെ ഗാനമേള.
മീനപ്പൂര മഹോത്സവം
10:15 PM Apr 05, 2017 | Deepika.com