വണ്ടിപ്പെരിയാർ: പഞ്ചായത്ത് സാംസ്കാരിക നിലയത്തിന്റെ വൈദ്യുതി ബിൽ പഞ്ചായത്ത് അധികൃതർ അടച്ചു. ഇതിനെതുടർന്ന് വൈദ്യുതി ബോർഡ് അധികൃതർ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചുനൽകി.
ഇരുട്ടിലായതുമൂലം ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വണ്ടിപ്പെരിയാർ എക്സൈസ് റേഞ്ച് ഓഫീസിന്റെ പ്രവർത്തനങ്ങൾ രണ്ടുദിവസമായി നിലച്ചത് മാധ്യമ വാർത്തയായതിനെതുടർന്ന് ഇന്നലെ ഉച്ചയോടെ അധികൃതർ വൈദ്യുതി ബോർഡിന് ചെക്കു നൽകുകയായിരുന്നു. കഴിഞ്ഞ മാസത്തെ ബിൽ തുകയായ 31,111 രൂപ പഞ്ചായത്ത് അധികൃതർ അടയ്ക്കാൻ വൈകിയിരുന്നു. ഇതിനെതുടർന്ന് തിങ്കളാഴ്ച രാവിലെ പത്തോടെ സാംസ്കാരിക നിലയത്തിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കുകയായിരുന്നു.
പഞ്ചായത്ത് അധികൃതർ ബില്ലടച്ചു ; വൈദ്യുതി പുനഃസ്ഥാപിച്ചു
10:15 PM Apr 05, 2017 | Deepika.com