ചെറുതോണി: മുരിക്കാശേരി ട്രഷറിയിൽ പണമില്ലാതിരുന്നതിനാൽ ഇടപാടുകൾ സ്തംഭിച്ചു. ഇന്നലെ ബാങ്കിലെ ഇടപാടുകൾക്ക് ആകെ 20 ലക്ഷം രൂപയായിരുന്നു വേണ്ടത്. എന്നാൽ അഞ്ചുലക്ഷം രൂപ മാത്രമാണ് ട്രഷറിയിൽ ഉണ്ടായിരുന്നത്.
ട്രഷറി അധികൃതർ 15 ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും ലഭിക്കാതെവന്നതാണ് പ്രശ്നമായത്. പണം എടുക്കാൻ ട്രഷറിയിലെത്തിയ ഇടപാടുകാർ ഉച്ചകഴിയുന്നതുവരെ കാത്തിരുന്നശേഷം നിരാശയോടെ മടങ്ങുകയായിരുന്നു.
ട്രഷറിയിൽ പണമില്ല; ഇടപാടുകാർ വലഞ്ഞു
10:15 PM Apr 05, 2017 | Deepika.com