അടിമാലി: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി കേന്ദ്രസർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് മാങ്കുളം സെന്റ് മേരീസ് ഇടവകംഗങ്ങളുടെ നേതൃത്വത്തിൽ മാങ്കുളം ടൗണിൽ പ്രകടനംനടത്തി. പളളിയിൽ നടന്നുവരുന്ന സുവിശേഷോത്സത്തിന്റെ ഭാഗമായാണ് പ്രകടനം നടത്തിയത്. അഞ്ഞൂറോളം കുട്ടികൾ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.
പള്ളി വികാരി ഫാ. ജോണ് കല്ലൂർ, സഹവികാരി ഫാ. ജയിംസ് കാവുങ്കൽ, ബ്രദർ ബെന്നറ്റ് തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വംനൽകി. അച്ചന്റെ മോചനത്തിനായി ഇടവകയിൽ പ്രത്യേക പ്രാർഥന നടത്തിയിരുന്നു. കരുണയുടെ കൊന്ത ചൊല്ലിയാണ് കുട്ടികൾ പ്രകടനത്തിൽ പങ്കെടുത്തത്.
ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം: പ്രകടനം നടത്തി
10:15 PM Apr 05, 2017 | Deepika.com