ഷട്ടിൽ ബാഡ്മിന്റൺ കോച്ചിംഗ്
10:14 PM Apr 05, 2017 | Deepika.com
നെടുങ്കണ്ടം: നെടുങ്കണ്ടം ഷട്ടിൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഷട്ടിൽ കോച്ചിംഗ് ക്യാന്പ് പത്തിന് ആരംഭിക്കുമെന്ന് ക്ലബ് സെക്രട്ടറി ബിനു വരിക്കാനിക്കൽ, ജോയി കുമാർ, അനീഷ് എബ്രഹാം എന്നിവർ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. നെടുങ്കണ്ടം ഇൻഡോർ ഷട്ടിൽ കോർട്ടിൽ നടക്കുന്ന കോച്ചിംഗ് ക്യാന്പിന് തമിഴ്നാട്ടിൽനിന്നും കേരളത്തിൽ നിന്നുമുള്ള പരിശീലകർ നേതൃത്വംനൽകും. 12-നും 18-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായാണ് 40 ദിവസത്തെ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. ഉടുന്പൻചോല താലൂക്കിൽ നിന്നുള്ള 20 കുട്ടികൾക്കാണ് പ്രവേശനം നൽകുന്നത്. കഴിഞ്ഞവർഷം ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ കോച്ചിംഗ് ക്യാന്പിൽ പങ്കെടുത്ത ക്രിസ്റ്റോ സിബി സംസ്ഥാന ഷട്ടിൽ ടൂർണമെന്റിലും സാന്ദ്ര സണ്ണി ജില്ലാമത്സരത്തിലും സമ്മാനങ്ങൾ നേടിയിരുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഒന്പതിനുമുന്പ് പേര് രജിസ്റ്റർചെയ്യണം. ഫോണ്: 9037903353, 9447512441, 9447315790, 9947505088, 9447032511.