മുട്ടം ഊരക്കുന്ന് പള്ളിയിൽ ജാഗരണ പ്രാർഥന
10:14 PM Apr 05, 2017 | Deepika.com
മുട്ടം: ഊരക്കുന്ന് ദേവാലയത്തിൽ എല്ലാമാസവും നടന്നുവരുന്ന ജാഗരണപ്രാർഥന നാളെ നടത്തും. ഫാ. ജോസഫ് മൂലശേരിയിൽ വിസി വചനസന്ദേശം നൽകും. 5.45 ന് വിശുദ്ധ കുർബാനയോടെ ആരംഭിക്കും. തുടർന്നു ജപമാല, ആരാധന, വചനപ്രഘോഷണം, ജറീക്കോ പ്രാർഥന, കുരിശിന്റെ വഴി, കരുണയുടെ ജപമാല, തുടർന്നു പുലർച്ചെ അഞ്ചിനു വിശുദ്ധ കുർബാനയോടെ സമാപിക്കുമെന്നു വികാരി ഫാ. തോമസ് കാച്ചനോനിക്കൽ അറിയിച്ചു.