നാ​ല്പ​താം​വെ​ള്ളി ആ​ച​ര​ണം‌

10:08 PM Apr 05, 2017 | Deepika.com
വാഗമൺ കുരിശുമലയിൽ
വ​ഴി​ക്ക​ട​വ്: തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ വാ​ഗ​മ​ൺ കു​രി​ശു​മ​ല​യി​ൽ നാ​ല്പ​താം വെ​ള്ളി ആ​ച​ര​ണം നാ​ളെ ന​ട​ക്കും. അ​ന്പ​തു നോ​ന്പി​ന്‍റെ പു​ണ്യ​വു​മാ​യി കു​രി​ശു​മ​ല​യി​ലേ​ക്ക് എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ധി​ക്കു​ക​യാ​ണ്.
ക​ല്ലി​ല്ലാ​ക്ക​വ​ല​യി​ൽ​നി​ന്ന് നാ​ളെ രാ​വി​ലെ 8.30 ന് ​വെ​ള്ളി​കു​ളം, അ​ടി​വാ​രം ഇ​ട​വ​ക​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ സ്ലീ​വാ​പ്പാ​ത മ​ല​മു​ക​ളി​ലേ​ക്ക്. തു​ട​ർ​ന്നു മ​ല​മു​ക​ളി​ൽ വി​കാ​രി​ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് കു​ഴി​ഞ്ഞാ​ലി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. വാ​ഗ​മ​ൺ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് വാ​ഴ​ചാ​രി​ക്ക​ൽ, ഫാ. ​ജോ​ർ​ജ് തെ​രു​വി​ൽ, ഫാ. ​അ​ഗ​സ്റ്റി​ൻ ക​ച്ചി​റ​മ​റ്റം, ഫാ. ​ജോ​ർ​ജ് പാ​റേ​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും. 11.30 ന് ​പാ​ച്ചോ​ർ​നേ​ർ​ച്ച.‌

കൊ​ഴു​വ​നാ​ൽ നെ​പും​മ​ല​യി​ൽ‌
കൊ​ഴു​വ​നാ​ൽ: കൊ​ഴു​വ​നാ​ൽ പ​ള്ളി​യോ​ട​നു​ബ​ന്ധി​ച്ച് പ​ണി​പൂ​ർ​ത്തി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന നെ​പും​മ​ല​യി​ൽ നാ​ല്പ​താം​വെ​ള്ളി ആ​ച​ര​ണം ന​ട​ത്തും. ഏ​ഴി​നു രാ​വി​ലെ പ​ത്തി​നു വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ച്ച് ഉ​ച്ച​യ്ക്ക് 12.30 ന് ​നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണ​ത്തോ​ടെ സ​മാ​പി​ക്കും. പ​ത്തി​നു വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​കു​ര്യ​ൻ മ​റ്റം. 11.30 നു ​നെ​പും​മ​ല​യി​ലേ​ക്കു കു​രി​ശി​ന്‍റെ വ​ഴി. 12.30 ന് ​നേ​ർ​ച്ച​ക്ക​ഞ്ഞി വെ​ഞ്ച​രി​പ്പും വി​ത​ര​ണ​വും. വി​കാ​രി ഫാ. ​തോ​മ​സ് ഓ​ലി​ക്ക​ൽ, ഫാ. ​അ​ന്പാ​ട്ടു​പ​ട​വി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.‌
മൂ​വാ​യി​രം പേ​ർ​ക്ക് നേ​ർ​ച്ച​ക്ക​ഞ്ഞി ക​ഴി​ക്കാ​നു​ള്ള മ​ൺ​ച​ട്ടി​ക​ളും പ്ലാ​വി​ല​യി​ൽ തീ​ർ​ത്ത കു​ന്പി​ളു​ക​ളും ത​യാ​റാ​യി​ട്ടു​ണ്ടെ​ന്നും കൈ​ക്കാ​ര​ന്മാ​രു​ടെ​യും ക​മ്മി​റ്റി​യം​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ൾ ത​ന്നെ​യാ​ണു നേ​ർ​ച്ച​ക്ക​ഞ്ഞി​യും ക​റി​ക​ളും ത​യാ​റാ​ക്കു​ന്ന​തെ​ന്നും വി​കാ​രി ഫാ. ​തോ​മ​സ് ഓ​ലി​ക്ക​ൽ പ​റ​ഞ്ഞു.‌

മു​ണ്ട​ൻ​വ​ര​ന്പ് കു​രി​ശ​ടി​യി​ൽ‌
കു​റ​വി​ല​ങ്ങാ​ട്: മ​ർ​ത്ത് മ​റി​യം ഫൊ​റോ​ന പ​ള്ളി​യി​ലെ നാ​ല്പ​താം വെ​ള്ളി​യാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ മു​ണ്ട​ൻ​വ​ര​ന്പി​ലേ​ക്ക് വി​ശു​ദ്ധ കു​രി​ശി​ന്‍റെ​വ​ഴി ന​ട​ക്കും. നാ​ളെ നാ​ലി​ന് പ​ള്ളി​ക്ക​വ​ല​യി​ലെ ജൂ​ബി​ലി ക​പ്പേ​ള​യി​ൽ നി​ന്ന് പീ​ഡാ​നു​ഭ​വ​യാ​ത്ര ആ​രം​ഭി​ക്കും. മു​ണ്ട​ൻ​വ​ര​ന്പ് കു​രി​ശ​ടി​യി​ൽ ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് നേ​ർ​ച്ച​വി​ത​ര​ണം.
ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ, ഫാ.​ജോ​ർ​ജ് എ​ട്ടു​പ​റ​യി​ൽ, ഫാ.​ജോ​സ​ഫ് കു​ന്ന​ക്കാ​ട്ട്, ഫാ.​മാ​ത്യു പി​ണ​ക്കാ​ട്ട്, ഫാ.​മാ​ത്യു വെ​ങ്ങാ​ലൂ​ർ, ഫാ. ​അ​ല​ക്സാ​ണ്ട​ർ മൂ​ല​ക്കുന്നേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ‌

ഇല്ലിക്കൽകല്ല് കുരിശുമലയിൽ
മൂ​ന്നി​ല​വ്: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ല്പ​താം വെ​ള്ളി​യാ​ഴ്ച ന​ട​ത്തു​ന്ന ഇ​ല്ലി​ക്ക​ൽ​ക​ല്ല് കു​രി​ശു​മ​ല​യി​ലേ​ക്കു​ള്ള തീ​ർ​ഥാ​ട​ന​ത്തി​ന് വി​കാ​രി ഫാ. ​ജോ​ർ​ജ് ചൊ​ള്ള​നാ​ൽ നേ​തൃ​ത്വം ന​ൽ​കും. ഏ​ഴി​നു രാ​വി​ലെ 8.30 നു ​പ​ള്ളി​യി​ൽ​നി​ന്നു കു​രി​ശി​ന്‍റെ വ​ഴി ആ​രം​ഭി​ക്കും. മ​ല​മു​ക​ളി​ൽ പ്രാ​ർ​ഥ​ന​യും സ്നേ​ഹ​വി​രു​ന്നും മ​ല​യ​ടി​വാ​ര​ത്ത് നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണ​വും ന​ട​ക്കും.

കു​റി​ഞ്ഞി കൂന്പൻമലയിൽ
രാ​മ​പു​രം: കു​റി​ഞ്ഞി പ​ള്ളി​യി​ൽ നാ​ല്പ​താം വെ​ള്ളി ആ​ച​ര​ണ​വും കൂ​ന്പ​ൻ കു​രി​ശു​മ​ല ക​യ​റ്റ​വും ഏ​ഴി​നു ന​ട​ത്തും. രാ​വി​ലെ 6.25- ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 7.20 ന് ​കു​രി​ശി​ന്‍റെ​വ​ഴി കൂ​ന്പ​ൻ കു​രി​ശു​മ​ല​യി​ലേ​ക്ക്. ഒ​ന്പ​തി​നു മ​ല​മു​ക​ളി​ൽ നേ​ർ​ച്ച ഭ​ക്ഷ​ണ​വി​ത​ര​ണം.

പാന്പൂരാംപാറയിൽ
പാ​ന്പൂ​രാം​പാ​റ: വ്യാ​കു​ല​മാ​താ ക​പ്പേ​ള​യി​ൽ നാ​ല്പ​താം​വെ​ള്ളി ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ഴി​നു രാ​വി​ലെ 9.30 നു ​കു​രി​ശി​ന്‍റെ വ​ഴി ന​ട​ക്കും. തു​ട​ർ​ന്നു ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ൽ​കും.‌