വെ​ള്ളാ​പ്പാ​ട് ക്ഷേ​ത്ര​ത്തി​ൽ എ​ഴു​ന്ന​ള്ള​ത്ത്‌

10:08 PM Apr 05, 2017 | Deepika.com
പാ​ലാ: വെ​ള്ളാ​പ്പാ​ട് ക്ഷേ​ത്ര​ത്തി​ലെ ജീ​വ​ത എ​ഴു​ന്ന​ള്ള​ത്ത് നാ​ളെ ന​ട​ക്കും. മാ​വേ​ലി​ക്ക​ര മു​ള​യ്ക്ക​ൽ മ​ഠ​ത്തി​ൽ ബ്ര​ഹ്മ​ശ്രീ ജ​യ​പ്ര​കാ​ശ് ന​ന്പൂ​തി​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
വൈ​കു​ന്നേ​രം നാ​ലി​ന് വെ​ള്ളാ​പ്പാ​ട് ക്ഷേ​ത്ര​ത്തി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന എ​ഴു​ന്ന​ള്ള​ത്ത് ളാ​ലം ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ചേ​രും. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് തി​രി​ച്ച് എ​ഴു​ന്ന​ള​ള​ത്ത് ന​ട​ക്കും. ടൗ​ൺ ബ​സ് സ്റ്റാ​ൻ​ഡി​ൽ ബി​എം​എ​സ് തൊ​ഴി​ലാ​ളി സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കും. വി​വി​ധ വാ​ദ്യ​മേ​ള​ങ്ങ​ളും നൃ​ത്തരൂ​പ​ങ്ങ​ളും അ​ക​ന്പ​ടി ന​ട​ത്തും.