കുടക്കച്ചിറ: ഡിവൈൻ മേഴ്സി ധ്യാനകേന്ദ്രത്തിൽ നാളെ ഉച്ചകഴിഞ്ഞു രണ്ടു മുതൽ അഞ്ചു വരെ ദൈവകരുണയുടെ ശുശ്രൂഷയും ആരാധനയും നടക്കും. എട്ടിനു രാവിലെ 9.30 മുതൽ ഏകദിന ബൈബിൾ കൺവൻഷനും നടക്കും. ഫാ. ബിബിൻ പുല്ലാന്തിതൊട്ടിയിൽ, ബ്രദർ ബെന്നി അമനകര എന്നിവർ നേതൃത്വം നൽകും. ഫോൺ: 241214, 9746126373.
ഏകദിന ധ്യാനം
ഭരണങ്ങാനം: പാലാ രൂപത ജീസസ് യൂത്ത് ഏഞ്ചൽസ് ആർമിയുടെ ആഭിമുഖ്യത്തിൽ മാതാപിതാക്കൾക്കും കുട്ടികൾക്കുമായി സംഘടിപ്പിക്കുന്ന ഏകദിനധ്യാനം ഭരണങ്ങാനം എസ്എച്ച് ഗേൾസ് ഹൈസ്കൂളിൽ എട്ടിനു രാവിലെ 9.15 മുതൽ 3.45 വരെ നടത്തും. ഫോൺ: 9497190414, 9048215814.
കർഷക പെൻഷൻ
കരൂർ: കരൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന കർഷക ക്ഷേമ പെൻഷൻ പദ്ധതി ഗുണഭോക്താക്കൾ പത്തിനു മുന്പ് കരൂർ കൃഷിഭവനിൽ എത്തണം.
ഭരണങ്ങാനം: കൃഷിഭവൻ പരിധിയിൽ വരുന്ന കർഷക ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ വരുമാന സർട്ടിഫിക്കറ്റ്, കരം രസീത് പകർപ്പ് എന്നിവയുമായി പത്തിനു മുന്പ് കൃഷിഭവനിൽ എത്തണം.
അകലക്കുന്നം: കൃഷിഭവൻ മുഖേന കർഷകപെൻഷൻ കൈപ്പറ്റുന്ന പെൻഷൻകാർ വരുമാന സർട്ടിഫിക്കറ്റ് കൃഷിഭവനിൽ ഹാജരാക്കണം.
യോഗം നാളെ
പാലാ: എസ്എൻഡിപി യോഗം മീനച്ചിൽ യൂണിയൻ പ്രൊമോട്ടു ചെയ്യുന്ന എസ്എൻപി ദേവ ട്രസ്റ്റിന്റെ ഇന്നു നടത്താനിരുന്ന യോഗം ഹർത്താൽ പ്രമാണിച്ച് നാളെ മൂന്നിനു നടക്കും.
ലേലം 12 ന്
കുറവിലങ്ങാട്: പഞ്ചായത്ത് ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിലെ വിവിധ മുറികൾ 12ന് ലേലം ചെയ്ത് നൽകുമെന്ന് സെക്രട്ടറി അറിയിച്ചു.
റോഡ് പുറന്പോക്ക് കൈയേറുന്നുവെന്ന്
പൂഞ്ഞാർ: തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പൂഞ്ഞാർ-പെരിങ്ങുളം റോഡിൽ പൊതുമരാമത്തു വകുപ്പിന്റെ റോഡ് പുറന്പോക്ക് കൈയേറി മത്സ്യവ്യാപാരം നടത്തുന്നതായി പരാതി. മത്സ്യാവശിഷ്ടങ്ങളും വെള്ളവും സമീപത്തെ തോട്ടിലേക്ക് ഒഴുക്കുന്നതായും ആക്ഷേപമുണ്ട്.
ആരാധനയും കൺവൻഷനും
10:08 PM Apr 05, 2017 | Deepika.com